രാഷ്ട്രീയത്തിൽ മക്കൾ വാഴ്ചയ്ക്കെതിരെയും സ്വജനപക്ഷപാതത്തെയും നഖശിഖാന്തം എതിർത്തിരുന്നു സിപിഎം ഇപ്പോൾ മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഏറ്റവും അടുത്ത ബന്ധുവിനെ രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയാണ് വ്യത്യസ്തരായിരിക്കുന്നത്.
മന്ത്രിമാരെയും അനുബന്ധ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല മുഖ്യമന്ത്രി പറഞ്ഞത് പോലെ ചടങ്ങ് ടിവിയിൽ കാണുമെന്ന് ഹസ്സൻ വ്യക്തമാക്കി.
അവസാനം നിമിഷം വരെ മുൻ കേരളം ആരോഗ്യ മന്ത്രി കെകെ ശൈലജ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പട്ടിക പുറത്ത് വിട്ടപ്പോൾ കെകെ ശൈലജ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു.
സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മന്ത്രിമാരുടെ വിഭജനം പൂർത്തിയായത്. രണ്ട് മന്ത്രിസ്ഥാനങ്ങളിൽ ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.