Thiruvananthapuram: രണ്ടാം പിണറായി മന്ത്രിസഭയിൽ കെകെ ശൈലജ ഉണ്ടാകില്ല എന്ന തീരുമാനത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രി. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രണ്ട് വരിയിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് കെകെ ശൈലജ. ഇതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയും പിബി അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്തു.
ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ (Second Pinarayi Vijayan Government) കെകെ ശൈലജ ഉണ്ടാകില്ലെന്ന് തീരുമാനിച്ചത്. രണ്ടാം മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആണ്. തൃത്താലയിൽ ജയിച്ച എംബി രാജേഷ് നിയമസഭാ സ്പീക്കർ ആകും.
ALSO READ: Breaking: KK Shailaja രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ല
ആർ ബിന്ദുവും വീണ ജോർജും മന്ത്രിസഭയിൽ സിപിഎമ്മിന്റെ വനിത സാന്നിധ്യം. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തും. ഇവരെ കൂടാതെ നേമത്ത് നിന്നും ജയിച്ച വി ശിവൻക്കുട്ടിയും, കെ രാധാകൃഷ്ണനും മന്ത്രിമാരാകും.
ALSO READ: മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ച ഇന്ന്; CPM സെക്രട്ടേറിയറ്റും CPI നിർവാഹക സമിതിയും ചേരും
അതിനോടൊപ്പം തന്നെ പി രാജീവ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ, സജി ചെറിയാൻ, വിഎൻ വാസവൻ വി അബ്ദു റഹ്മാൻ എന്നിവരും മന്ത്രി സ്ഥാനത്തേക്ക് എത്തും. രണ്ടാം പിണറായി വിജയൻ സർക്കാർ ( Pinarayi Vijayan) 20-ാം തിയതി വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ് ചെയ്തി അധികാരം ഏൽക്കുന്നത്.
സിപിഐയും തങ്ങളുടെ മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ടു. പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചു റാണി, ജിആർ അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യുട്ടി സ്പീക്കർ ആകുന്നത്. സിപിഐയുടെ ആദ്യ വനിത മന്ത്രിയാണ് ജെ ചിഞ്ചു റാണി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy