ഇതോടെ ജില്ലയില്‍ വിമാനം പറന്നിറങ്ങുന്നതിന് ഇനിയും ഏറെ നാള് കാത്തിരിക്കേണ്ടി വരും. ഇതിനിടയില്‍ റണ്‍വേയുടെ സംരക്ഷണത്തിനുള്ള ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.സി പൊതുമരാമത്ത് വകുപ്പിന് കത്തു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് എന്‍.സി.സി.ക്കായി പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പാണ് വണ്ടിപ്പെരിയാര്‍ സത്രത്തിലേത്. എന്നാൽ പ്രവർത്തനകാര്യം ഇന്നും അനിശ്ചിതത്വത്തിലാണ്.
Idukki Airstrip Collapsed: നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്നാണ് പറയുന്നത്. എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്. കോടികൾ മുടക്കിയ സ്വപ്ന പദ്ധതിയുടെ ഭാവിയാണ് ഇതോടെ താറുമാറായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.