ഹർത്താലിക തീജ് ഹൈന്ദവ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ശ്രാവണ, ഭാദ്രപദ മാസങ്ങളിൽ സാധാരണയായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിപുലമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ്. ഈ വർഷം, ഹർത്താലിക തീജ് ഓഗസ്റ്റ് മുപ്പതിനാണ് ആഘോഷിക്കുന്നത്. സ്ത്രീകൾ ഈ ദിവസം പുതുവസ്ത്രങ്ങൾ ധരിച്ചും കൈകളിൽ മൈലാഞ്ചിയിട്ടും ആഘോഷത്തിൽ പങ്കുചേരുന്നു. വിവാഹിതരും അവിവാഹിതരുമായ എല്ലാ സ്ത്രീകളും ഹർത്താലിക തീജ് ആഘോഷിക്കുന്നു. ഈ ദിവസം ശിവനും പാർവതി ദേവിക്കുമായാണ് സമർപ്പിക്കുന്നത്. എളുപ്പമുള്ളതും സുന്ദരവുമായ ചില മെഹന്ദി ഡിസൈനുകൾ ഇതാ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.