പഴയതു പോലെ ഹൈ ഡെഫനിഷൻ എന്നോ സെമി എച്ച്.ഡി എന്നോ, തുടങ്ങിയ വീഡിയോ (Youtube video) ക്വാളിറ്റി ഒാപ്ഷനുകൾ ഇനിമുതൽ യൂടൂബിൽ ഉണ്ടാവില്ല. പുത്തൻ അപ്ഡേറ്റുകളാണ് യൂ ടൂബിൽ ഇനി മുതൽ ഉണ്ടാവുക.നേരത്തെ വ്യത്യസ്ത റെസൊല്യൂഷനുകളിലായി തിരഞ്ഞെടുക്കാവുന്ന ഒാപഷനുകളുമായി ഉണ്ടായിരുന്ന വീഡിയോ ക്വാളിറ്റിയുടെ പുതിയ സെറ്റിങ്സില്‍ യൂട്യൂബ് മാറ്റം വരുത്തിയിട്ടുണ്ട്.
വീഡിയോ ക്വാളിറ്റി 144p, 240p, 360p, 480p തുടങ്ങിയവക്ക് പകരം ഇനി ആകെ നാല് ഓപ്ഷനുകളാണ് കാണാന്‍ സാധിക്കുക. അഡ്വാന്‍സ്ഡ്, ഡാറ്റ സേവര്‍, ഹയര്‍ പിക്ച്ചര്‍ ക്വാളിറ്റി, ഓട്ടോ എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്ന പുതിയ ഓപ്ഷന്. എന്ത് ക്വാളിറ്റിയാണ് ഓരോ ഓപ്ഷനുകളും നല്‍കുന്നത് എന്ന് നോക്കാം.
ALSO READ: BSNL ഉപഭോക്തക്കളുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് KYC വിവരങ്ങൾ ചോദിച്ച് മെസേജുകൾ വരും, കാരണം ഇതാണ്
ഓട്ടോ മോഡാണ് സാധാരണ മോഡാണിത് യൂ ടൂബിലെ നോർമൽ മോഡ് തന്നെയാണിത്. പ്രവര്‍ത്തിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന നെറ്റ്വര്‍ക്കിന്റെ (Network) വേഗതക്ക് അനുസരിച്ച് വീഡിയോയുടെ ക്വാളിറ്റി മാറിക്കൊണ്ടിരിക്കും.
നിങ്ങള്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഡാറ്റ ആണെങ്കിലും വൈഫൈ ആണെങ്കിലും അതിന്റെ വേഗത യൂട്യൂബ് കണ്ടുപിടിക്കുകയും അതനുസരിച്ച് നിങ്ങള്‍ കാണുന്ന വീഡിയോയുടെ ക്വാളിറ്റി നിര്‍ണയിക്കുകയുമാണ് ഈ ഓപ്ഷന് ചെയ്യുക
പുതിയ അപ്ഡേറ്റുകൾ റെസൊല്യൂഷന്‍ നമ്ബറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാത്തവര്‍ക്ക് ഉപകാരപ്പെടുന്നതാണ്. അറിയുന്നവര്‍ക്ക് ഒരു പുതിയ സ്റ്റെപ് എന്ന് മാത്രം. സെര്‍വറിലെ (Server) മാറ്റം കൊണ്ടാണ് യൂട്യൂബ് പുതിയ സെറ്റിങ്സ് എത്തിക്കുന്നത്.ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റഡ് യൂട്യൂബ് ആണെങ്കില്‍ പോലും ഇപ്പോള്‍ ഈ സെറ്റിങ്സ് ലഭ്യമാകണമെന്നില്ല എന്നാല്‍ ഉടന്‍ തന്നെ ഈ സെറ്റിങ്സ് മാറി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.