Bengaluru : അതിവേഗത്തിൽ ചാർജ് (Fast Charging) ആകുന്ന ഫോൺ ലോഞ്ച് ചെയ്യാൻ ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഷവോമി (Xiaomi) ഒരുങ്ങുന്നു. 2022 ലെ ആദ്യ ഫോണായി ആയിരിക്കും ഇത് എത്തുക. Xiaomi 11i ഹൈപ്പർ ചാർജ് (Xiaomi 11i HyperCharge) എന്ന ഫോണാണ് ഇപ്പോൾ പുറത്തിറക്കുന്നത്. ഫോൺ ജനുവരി 6 ന് തന്നെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
മറ്റ് ഫോണുകളെ പോലെ തന്നെ ഫോണിന്റെ ലോഞ്ചിനും ഓൺലൈൻ ഇവെന്റിലൂടെയായിരിക്കും ഫോൺ അവതരിപ്പിക്കുക. റെഡ്മി നോട്ട് 11 പ്രോ+ ഫോണുകളുടെ റീബ്രാന്‍ഡഡ് വേർഷനായിരിക്കും Xiaomi 11i ഹൈപ്പർ ചാർജ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ പ്രത്യേകത 120 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടാകുമെന്നതാണ്.
ALSO READ: Apple AR/VR Headset | ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾ ഉടൻ എത്തുമെന്ന് റിപ്പോർട്ട്
ഇന്ത്യയിൽ 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന് മുകളിൽ ഉള്ള ആദ്യത്തെ ഫോണായിരിക്കും ഇത്. 120 w ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എത്തുന്നതോടെ 15 മിനിറ്റിൽ 100 ശതമാനം ബാറ്ററി ചാർജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഫോണിന് റെഡ്മി നോട്ട് 11 പ്രോ+ ഫോണുകളിൽ നിന്ന് മറ്റ് വ്യത്യാസങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: Smartphones 2021| ഇന്ത്യയിലുണ്ടാക്കാതെ ഇന്ത്യയിൽ വിറ്റ ചില സ്മാർട്ട് ഫോണുകൾ, ഹിറ്റായത് ഇങ്ങിനെ
5G കണക്റ്റിവിറ്റിയുള്ള MediaTek Dimensity SoC പ്രൊസസ്സറായിരുന്നു റെഡ്മി നോട്ട് 11 പ്രോ+ ഫോണിൽ ഉപയോഗിച്ചിരുന്നത് . ഫോണിൽ 3.5mm ഓഡിയോ ജാക്ക് ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മൾട്ടി-ഫംഗ്ഷൻ NFC, ബ്ലൂടൂത്ത് v5.2, Wi-Fi 6 എന്നിവയോടൊപ്പമായിരുന്നു ഫോൺ എത്തിയത്.
ALSO READ: UPI PAyment : യുപിഐ പേയ്മെന്റ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്
6.67-ഇഞ്ച് അമോലെഡ് പാനൽ, 120Hz പുതുക്കൽ നിരക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് എന്നിവയായിരുന്നു ഫോണിന്റെ പ്രധാന സവിശേഷതകൾ. ഫോണിൽ ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരുന്നത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിന് ഉണ്ടായിരുന്നത്. Xiaomi 11i ഹൈപ്പർ ചാർജിനും ഇതേ സവിശേഷതകളാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...