ന്യൂ ഡൽഹി: വാട്സാപ്പിന്റെ പുതിയ നയത്തിൽ പ്രതിഷേധം ശക്തമായപ്പോൾ ഫെബ്രുവരി 8ന് മുമ്പ് നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന നടപടി മാറ്റിവെച്ചു. ഈ മാസം ആദ്യമാണ് ഫേസ്ബുക്കിന്റെ കീഴുലുള്ള മെസേജിങ് ആപ്ലിക്കേഷനായ WhatsApp തങ്ങളുടെ ഉപഭോക്തക്കളുമായുള്ള Privacy Policy പുതുക്കിയത്. ഫ്രെബ്രുവരി എട്ടിന് മുമ്പ് ഈ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നായിരുന്നു ആദ്യ വാട്സ്ആപ്പ് അറിയിച്ചിരുന്നത്.
Thank you to everyone who’s reached out. We're still working to counter any confusion by communicating directly with @WhatsApp users. No one will have their account suspended or deleted on Feb 8 and we’ll be moving back our business plans until after May - https://t.co/H3DeSS0QfO
— WhatsApp (@WhatsApp) January 15, 2021
ALSO READ: WhatsApp ന് കൈ പൊള്ളി; പുതിയ നയങ്ങളിൽ വീണ്ടും വിശദീകരണവുമായി ആപ്ലിക്കേഷൻ
We will make sure users have plenty of time to review and understand the terms. Rest assured we never planned to delete any accounts based on this and will not do so in the future.
— WhatsApp (@WhatsApp) January 15, 2021
എന്നാൽ ആപ്പിനും മാതൃ സ്ഥാപനമായ ഫേസ്ബുക്കിനുമെതിരെ പ്രതിഷേധം വ്യാപകമായതോടെ വാട്സ്ആപ്പ് തങ്ങളുടെ നിലപാട് മയപ്പെടുത്തേണ്ടി വന്നു. മെയ് 15 വരെ തങ്ങളുടെ പുതിയ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യില്ലെന്ന് വാട്സ്ആപ്പ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചിത്. വാട്സ്ആപ്പിനും ഫേസ്ബുക്കിനും (Facebook) ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാൻ സാധിക്കില്ലെന്നും അതെപോലെ വാട്സ്ആപ്പ് വഴിയുള്ള ഫോൺ വിളികൾ കമ്പിനിക്ക് കേൾക്കാനും സാധിക്കില്ലന്നും വാട്സ്ആപ്പ് പ്രസ്താവനയിൽ പറയുന്നുണ്ട്. നയങ്ങളിൽ രണ്ട് തവണ വിശദീകരണവുമായി വന്നെങ്കിൽ അവയൊന്നും തങ്ങളുടെ ഉപഭോക്താക്കളും പ്രതിഷേധത്തെ ഇല്ലാതാക്കാൻ സാധിച്ചില്ല. തുടർന്നാണ് നിലപാട് നടത്തുന്നത് മൂന്ന് മാസത്തേക്ക് നീട്ടി വെച്ചിരിക്കുന്നത്.
ALSO READ: പുതിയ WhatsApp നയങ്ങളെ തുടർന്ന് മറ്റൊരു ആപ്പിലേക്ക് നിങ്ങൾ മാറുകയാണോ? എങ്കിൽ ഇവയും കൂടി ചെയ്യുക
അതിനിടെ ആപ്പിന്റെ സ്വാകര്യ നയത്തെ പ്രതിഷേധിച്ച നിരവധി പേർ വാട്സ്ആപ്പിൽ (WhatsApp) നിന്ന് മറ്റ് ആപ്ലിക്കേഷനിലേക്ക് പാലയനം ചെയ്തു. ഇതിലൂടെ വൻ തോതിൽ തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടമായതോടെ വാട്സ്ആപ്പ് തങ്ങളുടെ നിലപാട് മയപ്പെടുത്താൻ തുടങ്ങി. സിഗ്നൽ ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനിലേക്ക് വൻ തോതിൽ ഉപഭോക്താക്കൾ മാറിയപ്പോളാണ് വാട്സ്ആപ്പ് തങ്ങളുടെ നയം മയപ്പെടുത്താൻ ആരംഭിച്ചത്. അദ്യം ഇത് ബിസിനെസ്സ് അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ നയമെന്നും സ്വകാര്യ അക്കൗണ്ടുകൾക്ക് ഇത് ബാധികമല്ലന്നും വാട്സ്ആപ്പ് അറിയിച്ചു. പിന്നാലെ ആരുടെയും ഡേറ്റയിൽ തങ്ങൾ കയറി ഇടപെടാറില്ലെന്നും എല്ലാം എൻഡ് ടു എൻഡ് എൻക്രിപ്റ്റഡാണെന്നും അറിയിച്ചു. എങ്കിലും പാലായനം മാത്രം കുറഞ്ഞില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...