Whats App New Feature | വാട്‌സ്ആപ്പില്‍ പങ്ക് വെക്കുന്ന സ്റ്റാറ്റസുകൾ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കാം, പുത്തൻ ഫീച്ചറുമായി മെറ്റ

നിലവില്‍ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട്. ഓപ്ഷണലായാണ് ഇത് കൊണ്ട് വരുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 07:21 AM IST
  • നിലവില്‍ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്
  • വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട്
  • വാട്‌സ്ആപ്പില്‍ നിന്ന് ഫെയ്‌സ്ബുക്കിലേക്കും ഫെയ്‌സ്ബുക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്കും രണ്ട് പ്ലാറ്റ് ഫോമുകളിൽ നിന്നും തിരിച്ചും
Whats App New Feature | വാട്‌സ്ആപ്പില്‍ പങ്ക് വെക്കുന്ന സ്റ്റാറ്റസുകൾ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കാം, പുത്തൻ ഫീച്ചറുമായി മെറ്റ

നിങ്ങൾ വാട്‌സ്ആപ്പില്‍ പങ്ക് വെക്കുന്ന സ്റ്റാറ്റസുകൾ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെയ്ക്കാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ അടുത്തിടെയാണ് മെറ്റ അവതരിപ്പിച്ചത്. സമാനമായ നിലയില്‍ വാട്‌സ്ആപ്പില്‍ നിന്ന് ഫെയ്‌സ്ബുക്കിലേക്കും  ഫെയ്‌സ്ബുക്കില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിലേക്കും രണ്ട് പ്ലാറ്റ് ഫോമുകളിൽ നിന്നും തിരിച്ചും പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ മുന്‍പ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചത്. വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ എത്തിയിട്ടുണ്ട്. ഓപ്ഷണലായാണ് ഇത് കൊണ്ട് വരുന്നത്. അതായത് നിങ്ങളുടെ സ്റ്റാറ്റസ് എന്തായാലും അത് ഇന്‍സ്റ്റയില്‍ പങ്കുവെയ്ക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനം എടുക്കാം. 

ALSO READ : Sheela Rajkumar : വിവാഹ ബന്ധം വേർപ്പെടുത്തുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുമ്പളങ്ങി നൈറ്റ്സിലെ നടി
 
എന്നാല്‍ വാട്‌സ്ആപ്പില്‍ നിന്ന് ഇന്‍സ്റ്റയിലേക്ക് ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുമ്പോള്‍ ക്വാളിറ്റിയിൽ മാറ്റം ഉണ്ടാകും. ഉപയോക്താവിന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് പുതിയ എഐ ചാറ്റ് ഫീച്ചറും ഇതിലുണ്ട്. 
വാട്‌സ്ആപ്പ് ചാറ്റ് ടാബില്‍ പുതിയ ബട്ടണ്‍ ഏര്‍പ്പെടുത്തിയാണ് സേവനം മെച്ചപ്പെടുത്തുന്നത്. ചാറ്റ് ടാബില്‍ പുതിയ ചാറ്റുകള്‍ക്ക് തുടക്കമിടാന്‍ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ ബട്ടണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റുകളുടെ വേഗത വര്‍ധിപ്പിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News