Vodafone Idea Prepaid Plan: രാജ്യത്തെ വന്‍കിട ടെലികോം കമ്പനികളിലൊന്നായ വോഡഫോൺ ഐഡിയ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഉപയോക്താക്കൾക്ക് ഒരു മികച്ച സമ്മാനം നല്‍കിയിരിയ്ക്കുകയാണ്.
ഒരു മാസത്തെ വാലിഡിറ്റിയ്ക്കൊപ്പം അടിപൊളി ആനുകൂല്യങ്ങളും നല്‍കുന്ന മികച്ച പ്ലാനുകളാണ് വോഡഫോൺ ഐഡിയ (Vodafone Idea) അവതരിപ്പിച്ചിരിയ്ക്കുന്നത്. 327, 377 രൂപ വിലമതിക്കുന്ന ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ഒരു തവണ റീ ചാര്‍ജ്ജ് ചെയ്‌താല്‍ പിന്നെ ഒരു മാസത്തേയ്ക് നിരവധി ആനുകൂല്യങ്ങളുടെ പ്രയോജനം ആസ്വദിക്കാം.
എയർടെലും (Airtel) റിലയൻസ് ജിയോയും (Jio) ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ (Calendar Month Validity Plan) വിപണിയിൽ അവതരിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഒരു മാസത്തെ വാലിഡിറ്റിയുള്ള രണ്ടു പ്ലാനുകളുമായി വോഡഫോൺ ഐഡിയ എത്തുന്നത്.
വോഡഫോൺ ഐഡിയയുടെ ഈ പ്ലാനുകള്‍ നല്‍കുന്ന നേട്ടങ്ങള്‍ എന്താണ് എന്ന് നോക്കാം.
വോഡഫോൺ ഐഡിയ 327 രൂപയുടെ പ്ലാൻ (Vodafone Idea Rs 327 prepaid plan)
വോഡഫോൺ ഐഡിയയുടെ 327 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി ഉപയോക്താക്കൾക്ക് നല്‍കുന്ന ഒരു മികച്ച സമ്മാനമാണ്. ഈ പ്ലാനിനെ ക്കുറിച്ച് [പറയുകയാണ് എങ്കില്‍ ഇത് 30 ദിവസത്തെ വാലിഡിറ്റി നല്‍കും. കൂടാതെ, ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കും. ഇതിന് പുറമെ ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS ലഭിക്കും. ഏറ്റവും പ്രധാനമായി ഈ പ്ലാനില്‍ മൊത്തം 25 ജിബി ഡാറ്റ ലഭിക്കും.
Also Read: Cheapest Plans: 99 രൂപയിൽ താഴെയുള്ള ഈ പ്ലാനുകളില്‍ ലഭിക്കും നിരവധി ആനുകൂല്യങ്ങള്‍...
വോഡഫോൺ ഐഡിയ 337 രൂപയുടെ പ്ലാൻ (Vodafone Idea Rs 337 prepaid plan)
ഉപയോക്താക്കൾക്ക് മികച്ച നേട്ടം ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 337 രൂപയ്ക്ക് വോഡഫോൺ ഐഡിയ അവതരിപ്പിച്ചിരിയ്ക്കുന്നത്. 31 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി ഈ പ്ലാനിലൂടെ നല്‍കുന്നത്. അതായത്, 337 രൂപയ്ക്ക് ഒരു മാസം മുഴുവന്‍ നിരവധി ആനുകൂല്യങ്ങള്‍ ആസ്വദിക്കാം. വോഡഫോൺ ഐഡിയയുടെ 337 രൂപ പ്ലാനിനെക്കുറിച്ച് പറയുമ്പോൾ, ഉപയോക്താക്കൾക്ക് ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യം ലഭിക്കും. ഇത് എല്ലാ നെറ്റ്‌വർക്കുകളിലും ലഭ്യമാകും. ഇതുകൂടാതെ ഉപയോക്താക്കൾക്ക് 31 ദിവസത്തെ വാലിഡിറ്റിയിൽ 28 ജിബി ഡാറ്റയും ലഭിക്കും. ഇത് മാത്രമല്ല, ഈ പ്ലാനിന് കീഴിൽ പ്രതിദിനം 100 എസ്എംഎസും നൽകുന്നുണ്ട്. പ്ലാനിൽ ഉപയോക്താക്കൾക്ക് Vi Movies, TV Classic എന്നിവയിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും.
ഒരു മാസത്തെ പ്ലാൻ എന്ന പേരില്‍ കമ്പനികൾ അവതരിപ്പിച്ചിരുന്ന പ്ലാനുകള്‍ വെറും 28 ദിവസത്തേക്ക് മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നുള്ളൂ. ഇത് ചോദ്യം ചെയ്തുകൊണ്ട് ഉപയോക്താക്കൾ ടെലികോം കമ്പനികള്‍ക്കെതിരെ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ TRAI വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ ടെലികോം ഭീമന്മാര്‍ ഒരു മാസത്തെ വാലിഡിയുമായി രംഗത്ത് എത്തിയത്.
ട്രായിയുടെ ശാസനയെ തുടർന്ന് Jio, എയര്‍ടെല്‍, പിന്നാലെ വോഡഫോൺ ഐഡിയയും ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കുകയായിരുന്നു.
ഉപയോക്താക്കളെ കൈയിലെടുക്കാന്‍ നിരവധി പുതിയ പുതിയ പ്ലാനുകളാണ് ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ടെലികോം കമ്പനികള്‍ എന്നും മത്സരത്തിലാണ്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഉപയോക്താക്കളെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക എന്നതാണ് ടെലികോം കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക