Vivo X80 Pro+ : വിവോ എക്സ് 80 പ്രൊ പ്ലസ് ഫോണുകൾ ഈ സെപ്റ്റംബറിൽ എത്തിയേക്കും; അറിയേണ്ടതെല്ലാം

Vivo X80 Pro+ Phone Launch : വിവോ എക്സ് 80 പ്രൊ പ്ലസ് ഫോണിന് 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 01:12 PM IST
  • വിവോ എക്സ് 80, വിവോ എക്സ് 80 പ്രൊ ഫോണുകളുടെ കൂടുതൽ അപ്ഡേറ്റഡ് വേർഷൻ ആയിരിക്കും ഈ ഫോൺ എന്നാണ് പ്രതീക്ഷിക്കുന്നത്.
  • വിവോ എക്സ് 80 പ്രൊ പ്ലസ് ഫോണിന് 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • 50 മെഗാപിക്സൽ മെയിൻ ലെൻസ്, 48 മെഗാപിക്സൽ സോണി IMX598 സെക്കൻഡറി ലെൻസ്, 50 മെഗാപിക്സൽ സാംസങ് ജെഎൻ 1 ലെൻസ്, 50 മെഗാപിക്സൽ സാംസങ് ജെഎൻ 2 സെൻസർ എന്നിവയാണ് ഫോണിലെ ക്യാമറകൾ.
Vivo X80 Pro+ : വിവോ എക്സ് 80 പ്രൊ പ്ലസ് ഫോണുകൾ ഈ സെപ്റ്റംബറിൽ എത്തിയേക്കും; അറിയേണ്ടതെല്ലാം

വിവോയുടെ എക്സ് 80 സീരീസിലെ ഒരു ഫോൺ കൂടി രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ സീരിസിൽ ആകെ മൂന്ന് ഫോണുകളാണ്  ആദ്യം തന്നെ പുറത്തിറക്കാൻ ഒരുക്കിയിരുന്നത്. എന്നാൽ വിവോ എക്സ് 80, വിവോ എക്സ് 80 പ്രൊ എന്നീ ഫോണുകൾ മാത്രമേ ഇന്ത്യയിൽ എത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിവോ എക്സ് 80 പ്രൊ പ്ലസ് ഫോണുകൾ കൂടി രാജ്യത്ത് എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഫോൺ ഈ വര്ഷം സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വിവോ എക്സ് 80, വിവോ എക്സ് 80 പ്രൊ  ഫോണുകളുടെ കൂടുതൽ അപ്ഡേറ്റഡ് വേർഷൻ ആയിരിക്കും ഈ ഫോൺ എന്നാണ് പ്രതീക്ഷിക്കുന്നത്.  വിവോ എക്സ് 80, വിവോ എക്സ് 80 പ്രൊ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

വിവോ എക്സ് 80 പ്രൊ പ്ലസ് ഫോണിന് 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനോടൊപ്പം തന്നെ 2k റെസൊല്യൂഷനും  120Hz റിഫ്രഷ് റേറ്റും ഫോണിന് ഉണ്ടായിരിക്കും. പഞ്ച് ഹോൾ ഡിസൈനാണ് ഫോണിന് ഉള്ളത്. ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പായിരിക്കും ഫോണിൽ ഒരുക്കുക. 50 മെഗാപിക്സൽ  മെയിൻ ലെൻസ്, 48 മെഗാപിക്സൽ സോണി IMX598 സെക്കൻഡറി ലെൻസ്, 50 മെഗാപിക്സൽ സാംസങ് ജെഎൻ 1 ലെൻസ്,  50 മെഗാപിക്സൽ  സാംസങ് ജെഎൻ 2 സെൻസർ എന്നിവയാണ് ഫോണിലെ ക്യാമറകൾ. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രൊസസ്സർ ആയിരിക്കും ക്രമീകരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Vivo Y22s Smartphone : മികച്ച സവിശേഷതകളുമായി വിവോ വൈ 22 എസ് ഫോണുകൾ ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

അതേസമയം വിവോ ഉടൻ ആറ് ഫോണുകൾ കൂടി ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. വിവോ വൈ 02എസ്, വിവോ വൈ 16,  വിവോ വൈ 35, വിവോ വൈ 22, വിവോ വൈ 22എസ്, വിവോ വൈ01 എന്നീ ഫോണുകളാണ് ഉടൻ വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ പുറത്തിറക്കിയ വിവോ വൈ 21  എസ് ഫോണുകളുടെ പിൻഗാമികളായി ആണ് വിവോ വൈ 22 എസ് ഫോണുകൾ എത്തുന്നത്

വിവോ വൈ 22 എസ് ഫോണുകൾ ഡ്യൂവൽ ക്യാമറ സെറ്റപ്പിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ഫോണിന്റെ ക്യാമറ ഐലൻഡ് ഒരുക്കുന്നത്. ആകെ 2 കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഡാർക്ക് ബ്ലൂ, സ്കൈ ബ്ലൂ കളർ വേരിയന്റുകളിൽ ഫോൺ ഇന്ത്യൻ വിപണിയിലെത്തും.  ഫോണുകൾക്ക് 6.55 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. എച്ച്ഡി റെസൊല്യൂഷനോട് കൂടിയ എൽസിഡി പാനലാണ് ഫോണിൽ ക്രമീകരിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 50എംപി മെയിൻ ലെൻസും 2എംപി സെക്കൻഡറി സെൻസറും ഫോണിന് ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News