Vivo X60 series മാർച്ച് 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ എന്തൊക്കെ?

ചൈനീസ് കമ്പനിയായ വിവോയുടെ (Vivo) പുതിയ സീരിയസായ X60 മാർച്ച് 25ന് ഇന്ത്യയിലവതരിപ്പിക്കും.  Vivo X60 സീരിസിൽ 3 ഫോണുകളാണ് വിവോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 12:55 PM IST
  • ചൈനീസ് കമ്പനിയായ വിവോയുടെ (Vivo) പുതിയ സീരിയസായ X60 മാർച്ച് 25ന് ഇന്ത്യയിലവതരിപ്പിക്കും.
  • Vivo X60 സീരിസിൽ 3 ഫോണുകളാണ് വിവോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
  • Vivo X60 സീരിസിന്റെ ഏറ്റവും മികച്ച മോഡലായ വിവോ X60 പ്രൊയിൽ 5ജി സപ്പോർട്ടും ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട് .
  • വിവോ X60 പ്രൊ പ്ലസിൽ സ്നാപ്പ്ഡ്രാഗൺ 888 ചിപ്സെറ്റും ഉപയോഗിക്കും
Vivo X60 series മാർച്ച് 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ എന്തൊക്കെ?

New Delhi: ചൈനീസ് കമ്പനിയായ വിവോയുടെ (Vivo) പുതിയ സീരിയസായ X60 മാർച്ച് 25ന് ഇന്ത്യയിലവതരിപ്പിക്കും. വൺ പ്ലസിന്റെ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരിക്കുന്ന വൺ പ്ലസ് 9 സീരിസിന്റെ ലോഞ്ച് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് വിവോ തന്റെ പുതിയ ഫോൺ അവതരിപ്പിക്കുക. ഇന്ത്യയിൽ മാർച്ച് 25ന് തന്നെ വിവോ X60 അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. വൺ പ്ലസ് 9 സീരീസ് മാർച്ച് 3-നാണ് ആഗോള വിപണിയിലെത്തുന്നത്.

Vivo X60 സീരിസിൽ 3 ഫോണുകളാണ് വിവോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വിവോ X60, വിവോ X60 പ്രൊ, വിവോ X60 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് കമ്പനി ഇന്ത്യയിൽ (India) അവതരിപ്പിക്കുന്നത്. മികച്ച ക്യാമറ സൗകര്യങ്ങൾ മൂലം ജനശ്രദ്ധ നേടിയ X50 സീരിസിന്റെ പിൻഗാമിയായി ആണ് Vivo X60 ഇന്ത്യൻ വിപണിയിലെത്തുന്നത്. ഈ ഫോണിനും മികച്ച ക്യാമറകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: ആധാർ കാർഡ് ഇനി മുതൽ എടിഎം കാർഡ് വലുപ്പത്തിൽ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം?

എന്നാൽ Vivo X60 സീരിസ് ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യയിലല്ല. മാർച്ച് 22ന് മലേഷ്യയിലാണ്  X60 സീരിസ് ആദ്യം അവതരിപ്പിക്കുന്നത്. X50 സീരിസിന്റെ പിൻഗാമിയായി എത്തുന്ന സീരിസിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിലെ ക്യാമറയുടെ (Camera) പ്രധാന സെൻസർ 48 മെഗാപിക്സൽ ആണ്. ഇത് കൂടാതെ 13 മെഗാപിക്സൽ പോട്രെയ്റ് ലെൻസ്, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ് പിന്നെ 5 മെഗാപിക്സൽ മാക്രോ ലെൻസ് കൂടി ഉണ്ട്.

പുതിയതായി എത്തുന്ന ഫോണുകളുടെ പ്രത്യേകത അവയുടെ ക്യാമറയായിരിക്കുമെന്ന് വിവോ നേരത്തെ തന്നെ അറിയയിച്ചിരുന്നു. മുമ്പുള്ള ഫോണുകളെക്കാൾ മികച്ച ക്യാമറകളാണ് X60 സീരിസിൽ ഉള്ളത്. X60 സീരിസിനായി ക്യാമറകളിൽ ശ്രദ്ധ നല്കാൻ കാൾ സിസ്സ് ഒപ്റ്റിക്സ് എന്ന കമ്പനിയുമായി പങ്കാളിത്തം ആരംഭിച്ചിട്ടുണ്ടെന്നും വിവോ അറിയിച്ചിരുന്നു.

ALSO READ: Samsung Galaxy A72, A52 ഫോണുകൾ ഉടനെത്തും; വിലയെത്ര പ്രതീക്ഷിക്കാം?

Vivo X60 സീരിസിന്റെ ഏറ്റവും മികച്ച മോഡലായ വിവോ X60 പ്രൊയിൽ 5ജി സപ്പോർട്ടും ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട് .  വിവോ X60, വിവോ X60 പ്രൊ എന്നീ ഫോണുകളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SOC പ്രൊസസ്സറും (Processor) വിവോ X60 പ്രൊ പ്ലസിൽ സ്നാപ്പ്ഡ്രാഗൺ 888 ചിപ്സെറ്റും ഉപയോഗിക്കെന്നാണ് പ്രതീക്ഷിക്കുന്നത്. 

വിവോയുടെ ഈ അടുത്തിറങ്ങിയ മറ്റൊരു ഫോൺ Vivo S9e ആണ്. 2021 മാർച്ച് 4 നാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തിയത്. 4000mAh ബാറ്ററിയും. ഡിമെൻസിറ്റി 820 പ്രൊസസ്സറുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. പുതിയ Vivo S9e യുടെ 8GB+128GB സ്റ്റോറേജ് വാരിയന്റ്,   8GB+256GB സ്റ്റോറേജ് (Storage) വാരിയന്റിന്റെ എന്നിങ്ങനെ 2 വാരിയന്റുകളാണുള്ളത്.

ALSO READ: Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?

6.44 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും (Display) 90 Hz റിഫ്രഷ് റെറ്റോടും കൂടിയാണ് ഫോണെത്തുന്നത്. വാട്ടർഡ്രോപ് സ്റ്റൈൽ നൊച്ചാണ് ഫോണിനുള്ളത്. ഡിമെൻസിറ്റി 820  SoC പ്രോസസറാണ് ഫോണിന്റേത് ഇത് കൂടാതെ 33 W ഫാസ്റ്ചാർജിനോട് കൂടിയ 4,000mAh ബാറ്ററിയുമാണുള്ളത്.  64 മെഗാപിക്സൽ പ്രൈമറി അൾട്രാ വൈഡ് ക്യാമറയാണ് (Camera) ഫോണിനുള്ളത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News