Vivo V25 5G : വിവോ വി25 5ജി ഉടൻ ഇന്ത്യയിൽ; ഫ്ലിപ്പ്ക്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ വമ്പൻ ഓഫറുകളോട് കൂടി ഫോണെത്തും

Vivo V25 5G : ഫോണിന്റെ ബാക്ക് സൈഡിൽ  നിറം മാറുന്ന സൗകര്യത്തോട് കൂടിയ ഫ്ലൂറൈറ്റ് എജി ഗ്ലസാണ് ക്രമീകരിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 01:30 PM IST
  • ആകെ 2 കളർ ഓപ്ഷനുകളിലാണ് ഫോണുകൾ എത്തുന്നത്. ബ്ലാക്ക് ആൻഡ് ബ്ലൂ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
  • ഫോണിന്റെ ബാക്ക് സൈഡിൽ നിറം മാറുന്ന സൗകര്യത്തോട് കൂടിയ ഫ്ലൂറൈറ്റ് എജി ഗ്ലസാണ് ക്രമീകരിച്ചിരിക്കുന്നത്
  • ഫോണിന്റെ മറ്റൊരു പ്രത്യേകത 50 മെഗാപിക്സൽ സെൽഫി ക്യാമറയാണ്.
Vivo V25 5G  : വിവോ വി25 5ജി ഉടൻ ഇന്ത്യയിൽ; ഫ്ലിപ്പ്ക്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ വമ്പൻ ഓഫറുകളോട് കൂടി ഫോണെത്തും

വിവോയുടെ ഏറ്റവും പുതിയ വിവോ വി25 സീരീസിലെ വിവോ വി25 5ജി ഫോണുകൾ ഉദാ ഇന്ത്യയിൽ എത്തും. ഈ സീരീസിൽ ആകെ 2 ഫോണുകളാണ് ഉള്ളത്. വിവോ വി25 5ജി, വിവോ വി 25 പ്രൊ ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്.  വിവോ വി 25 പ്രൊ ഫോണുകൾ നേരത്തെ തന്നെ ഫ്ലിപ്‌കാർട്ടിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവോ വി25 5ജി ഫോണുകളും പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഇന്ത്യയിൽ എത്തിക്കുകയാണ്. ഈ മാസം ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി ആണ് ഫോണുകൾ ഇന്ത്യയിൽ എത്തിക്കുന്നത്. എന്നാൽ ഫോണുകൾ എന്ന് മുതൽ ലഭ്യമാക്കും എന്നത്തിന്റെ കൃത്യമായ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഫോണിന്റെ കളറും ഡിസൈനും മറ്റും പുറത്തുവിട്ടിട്ടുണ്ട്.

ആകെ 2 കളർ ഓപ്ഷനുകളിലാണ് ഫോണുകൾ എത്തുന്നത്. ബ്ലാക്ക് ആൻഡ് ബ്ലൂ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ ബാക്ക് സൈഡിൽ  നിറം മാറുന്ന സൗകര്യത്തോട് കൂടിയ ഫ്ലൂറൈറ്റ് എജി ഗ്ലസാണ് ക്രമീകരിച്ചിരിക്കുന്നത്, ഫോണിന്റെ മറ്റൊരു പ്രത്യേകത 50 മെഗാപിക്സൽ സെൽഫി ക്യാമറയാണ്. ഈ ക്യാമറയ്ക്ക് ഓട്ടോഫോക്കസ് വീഡിയോ ഫീച്ചറും ഉണ്ട്. ഫോണിന് 8 ജിബി റാമും, 8 ജിബി എക്സ്റ്റൻറ്റഡ് 8 ജിബി റാമും ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്.  ഈ ഫോൺ ഇതിനോടകം തന്നെ മറ്റ് പല രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്.

ALSO READ: Redmi 11 Prime 5G : റെഡ്മി 11 പ്രൈം 5G, റെഡ്മി എ1 ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തുന്നു; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

വിവോ വി 25 5ജി ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ റിഫ്രഷ് റേറ്റ്‌ 90 Hz ആണ്. വളരെ മികച്ച പ്രോസെസ്സറോട് കൂടിയാണ് ഫോൺ എത്തുന്നത്. 6nm  മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിൽ മെമ്മറി എക്സ്പാൻഷൻ സൗകര്യമില്ല. കൂടാതെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 64എംപി മെയിൻ ലെൻസ്, 8എംപി അൾട്രാ വൈഡ് ലെൻസ്, 2എംപി ടെർഷ്യറി ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News