Science Experiment: ആളുകൾ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്....ചില പരീക്ഷണങ്ങൾ പല പുതിയ കണ്ടുപിടുത്തങ്ങളിലേയ്ക്കും നയിക്കാറുണ്ട്. എന്നാൽ, ഈ പരീക്ഷണം ഏറെ വിചിത്രമാണ് എന്ന് മാത്രമല്ല, ഇത്തരത്തിലുള്ള ഒരു പരീക്ഷണം ഒരു പക്ഷേ നിങ്ങളുടെ ആദ്യ അനുഭവം ആയിരിയ്ക്കാം...
വിചിത്രമായ പല പരീക്ഷണങ്ങളെ ക്കുറിച്ചും നിങ്ങൾ മുന്‍പ് കേട്ടിട്ടുണ്ടാകും, എന്നാൽ, ബൈക്കില്‍ പെട്രോളിന് പകരം മദ്യം ഒഴിച്ച് ബൈക്ക് ഓടിക്കാൻ ശ്രമിച്ചതായി കേട്ടിട്ടുണ്ടോ? ഇതെന്തൊരു മണ്ടത്തരം എന്ന് ചിന്തിക്കുന്നുണ്ടാവും... എന്നാല്‍, ഒരു വ്യക്തി യഥാർത്ഥത്തിൽ ഇത് ചെയ്യുകയും അതിന്‍റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്ത് തോന്നുന്നു? പെട്രോളിന് പകരം മദ്യം ഒഴിച്ചാല്‍ ബൈക്ക് ഓടുമോ ഇല്ലയോ?
ബൈക്കിൽ പെട്രോളിന് പകരം മദ്യം ഇട്ടപ്പോൾ സംഭവിച്ചത്?
ഈ വമ്പന്‍ പരീക്ഷണത്തിനായി, വ്യക്തി ആദ്യം തന്‍റെ ബൈക്കിൽ നിന്ന് പെട്രോൾ മുഴുവൻ നീക്കം ചെയ്തു. ശേഷം പെട്രോള്‍ ടാങ്കിലേയ്ക്ക് മദ്യം ഒഴിച്ചു. Isopropyl Alcohol ആണ് വ്യക്തി ഉപയോഗിച്ചത്. ഇതില്‍ ആല്‍ക്കഹോളിന്‍റെ അംശം 95% ആണ്.
പെട്രോളും ഐസോപ്രോപൈൽ ആൽക്കഹോളും (Isopropyl Alcohol) തമ്മില്‍ ചില സാമ്യങ്ങള്‍ ഉണ്ട്. അതായത് ഈ രണ്ടു വസ്തുക്കളും വേഗം തീപിടിയ്ക്കും. ഒരു തീപ്പൊരി മതി അവസാനിക്കും... കൂടാതെ, ഈ രണ്ടു വസ്തുക്കളും വേഗം Evaporate ചെയ്യുന്ന സ്വഭാവമുള്ള പദാര്‍ത്ഥങ്ങളാണ്. ,
ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്ന് പറയുന്നത് മദ്യം വെള്ളത്തിൽ കലരുന്നു, പെട്രോൾ വെള്ളത്തിൽ കലരില്ല എന്നതാണ്.
Also Read: Volkswagen ID.5 | ഇലക്ട്രിക് വാഹന മേഖലയിൽ കരുത്ത് കാട്ടാൻ ഫോക്‌സ്‌വാഗൺ ID.5
മദ്യം ഉപയോഗിച്ചാല്‍ ബൈക്ക് സ്റ്റാർട്ട് ചെയ്യാന്‍ സാധിക്കുമോ?
ബൈക്കിന്‍റെ ടാങ്കിൽ പെട്രോളിന് പകരം ഐസോപ്രോപൈൽ ആൽക്കഹോൾ ഇട്ട ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോള്‍ ഒറ്റയടിക്ക് ബൈക്ക് സ്റ്റാർട്ട് ആകുന്നതായി കാണാം. കാർബറേറ്ററിനുള്ളില്‍ ഉണ്ടായിരുന്ന ചെറിയ അംശം പെട്രോളാണ് ബൈക്ക് സ്റ്റാർട്ട് ചെയ്യാന്‍ കാരണമായത് എന്നാണ് അയാള്‍ ആദ്യം കരുതിയത്. തുടര്‍ന്ന് കാർബറേറ്ററിലെ പെട്രോൾ തീരുന്നത് വരെ ബൈക്ക് ഓടിക്കാന്‍ അയാള്‍ തീരുമാനിച്ചു.
എന്നാല്‍, ബൈക്ക് ഏകദേശം അര കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോള്‍ മുതല്‍ ബൈക്കിന്‍റെ സൈലൻസറിൽ നിന്ന് മദ്യത്തിന്‍റെ ഗന്ധം വരാൻ തുടങ്ങി. ബൈക്ക് മദ്യത്തിന്‍റെ സഹായത്തോടെ ഓടിത്തുടങ്ങിയതായി അയാള്‍ മനസിലാക്കി.
എന്നിരുന്നാലും, മദ്യത്തിന്‍റെ സഹായത്തോടെ ഓടിത്തുടങ്ങിയപ്പോള്‍ ബൈക്ക് ചെറിയതോതില്‍ ഇളകുകയും ഇടയ്ക്ക് നിന്നുപോകുകയും ചെയ്തിരുന്നു. എന്നാൽ 2-3 കിലോമീറ്റർ കഴിഞ്ഞപ്പോള്‍ ബൈക്ക് നന്നായി ഓടിത്തുടങ്ങി....
(ശ്രദ്ധിക്കുക:- ഇത്തരം പരീക്ഷണങ്ങൾ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്, അതിനാൽ ഈ പരീക്ഷണം ഒരിയ്ക്കലും വീട്ടിൽ നടത്തരുത്. ഇതു സമയത്തും അപകടവും സംഭവിക്കാം.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...