Airtel Plan: 119 രൂപയ്ക്ക് 15GB 4G Data, അടിപൊളി പ്ലാനുമായി എയര്‍ടെല്‍

ടെലികോം രംഗത്ത് കടുത്ത മത്സരമാണ്‌ അടുത്തിടെയായി നടക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ആകര്‍ഷണീയമായ പ്ലാനുകളാണ് ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 07:27 PM IST
  • 119 രൂപയുടെ ഒരു അടിപൊളി പ്ലാന്‍ ആണ് ഭാരതി എയര്‍ടെല്‍ (Bharti Airtel) അവതരിപ്പിച്ചിരിയ്ക്കുന്നത്.
  • വെറും 119 രൂപയുടെ പ്ലാന്‍ വഴി ലഭിക്കുക 15GB 4ജG Data ആണ്....!!
Airtel Plan: 119 രൂപയ്ക്ക്  15GB 4G Data, അടിപൊളി പ്ലാനുമായി എയര്‍ടെല്‍

Airtel Add on Plan: ടെലികോം രംഗത്ത് കടുത്ത മത്സരമാണ്‌ അടുത്തിടെയായി നടക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ആകര്‍ഷണീയമായ പ്ലാനുകളാണ് ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നത്‌. 

കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ  119 രൂപയുടെ ഒരു  അടിപൊളി പ്ലാന്‍ ആണ് ഭാരതി എയര്‍ടെല്‍  (Bharti Airtel) അവതരിപ്പിച്ചിരിയ്ക്കുന്നത്. മികച്ച ഒരു   Data Add on Plan ആണ്  ഇത്.    

നിലവിലുള്ള പ്ലാനിനൊപ്പം അധിക Data നേടുവാന്‍   119 രൂപയുടെ ഈ പ്രീ പെയ്ഡ്  പ്ലാന്‍  ഉപയോക്താക്കളെ  സഹായിക്കും. 

വെറും 119 രൂപയുടെ പ്ലാന്‍ വഴി ലഭിക്കുക   15GB 4ജG Data ആണ്....!!

ആഡ് ഓണ്‍ പ്ലാന്‍  (Add on Palan) ആയതിനാല്‍  കൃത്യമായ കാലാവധിയില്ല. അതായത്,  പ്രധാന പ്ലാനിന്‍റെ കാലാവധി അനുസരിച്ചായിരിയ്ക്കും  ആഡ് ഓണ്‍ പ്ലാന്‍ പ്രവര്‍ത്തിക്കുക. പ്രധാന പ്ലാനിന്‍റെ കാലാവധി അവസാനിക്കുന്നതോടെ   Data Add on Plan ന്‍റെ   കാലാവധിയും അവസാനിക്കും.

Also Read: Iphone 13-നുള്ള കാത്തിരിപ്പ് അവസാനിക്കുന്നു, ഇവന്റ് തിയതി പ്രഖ്യാപിച്ച് ആപ്പിൾ

എന്നാല്‍, 119 രൂപയുടെ  ആഡ് ഓണ്‍ പ്ലാനില്‍ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ലഭിക്കില്ല, അതായത്  കോള്‍, SMS എന്നീ ആനുകൂല്യങ്ങള്‍ 119 രൂപയുടെ പ്ലാനില്‍ ലഭ്യമല്ല.   ഇതിനായി  ഉപയോക്താക്കള്‍ ലഭ്യമായ മറ്റ് പ്ലാനുകള്‍  തിരഞ്ഞെടുക്കേണ്ടിയിരിയ്ക്കുന്നു.  

Also Read: ഇന്ത്യയിലെത്തും മുൻപേ Samsung Galaxy Fold 3 സ്വന്തമാക്കി മോഹൻലാൽ

എന്നാല്‍, 119 രൂപയുടെ പ്ലാന്‍ വഴി  എയര്‍ടെലിന്‍റെ എക്‌സ്ട്രീം മൊബൈല്‍ പാക്ക് സൗജന്യമായി ലഭിക്കും.  ഇറോസ് നൗ, ഹോയ്‌ചോയി, മനോരമമാക്‌സ് തുടങ്ങിയ മുന്‍നിര സ്ട്രീമി൦ഗ്  ചാനലുകള്‍ എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പില്‍ ലഭ്യമാണ്. 30 ദിവസമായിരിക്കും ഇതിന്‍റെ  കാലാവധി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News