WhatsApp വഴി ഈ നമ്പറിലേക്ക് Hi അയക്കൂ, നിങ്ങളുടെ സംസ്ഥാനത്തെ സർക്കാർ ജോലിയെക്കുറിച്ച് അറിയൂ..

ഗവൺമെന്റിന്റെ ഈ സംരംഭത്തിലൂടെ വാട്ട്‌സ്ആപ്പിലൂടെ ഒരു 'Hi' അയച്ചാൽ ആ വ്യക്തിക്ക് സ്വന്തം സംസ്ഥാനത്തെ തൊഴിൽ വിവരങ്ങൾ ലഭിക്കും.  

Written by - Ajitha Kumari | Last Updated : Feb 13, 2021, 11:46 AM IST
  • ഈ പദ്ധതി ശാസ്ത്ര സാങ്കേതിക വകുപ്പ് ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിലൂടെയാണ് നടത്തുന്നത്.
  • ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് 7208635370 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് Hi അയയ്ക്കണം.
  • TIFAC ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ ചാറ്റ്ബോട്ട് നിലവിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ട് ഭാഷകളിൽ ലഭ്യമാണ്.
WhatsApp വഴി ഈ നമ്പറിലേക്ക് Hi അയക്കൂ, നിങ്ങളുടെ സംസ്ഥാനത്തെ സർക്കാർ ജോലിയെക്കുറിച്ച് അറിയൂ..

ന്യുഡൽഹി: ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ സർക്കാരിന്റെ (Indian Government) ശാസ്ത്ര സാങ്കേതിക വകുപ്പ് (Science and Technology Department) വാട്‌സ്ആപ്പിൽ  (WhatsApp) പുതിയ ഒരു സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ ഈ സംരംഭത്തിലൂടെ വാട്ട്‌സ്ആപ്പിലൂടെ ഒരു 'Hi' അയച്ചാൽ ആ വ്യക്തിക്ക് സ്വന്തം സംസ്ഥാനത്തെ തൊഴിൽ വിവരങ്ങൾലഭിക്കും.

ഈ പദ്ധതി ശാസ്ത്ര സാങ്കേതിക വകുപ്പ് (Technology Department) ആരംഭിച്ച ആർട്ടിഫിഷ്യൽ ഇന്ലിജൻസ് (artifical Intelligence) ചാറ്റ്ബോട്ടിലൂടെയാണ് നടത്തുന്നത്. 

Also Read: WhatsApp: Delete ചെയ്‌ത മെസ്സേജുകൾ എങ്ങനെ വായിക്കാം?

SAKSHAM എന്ന പോർട്ടലിൽ നിന്ന് നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും

സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്‌മെന്റിന്റെ ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റ് ആൻഡ് എവലൂഷൻ കൗൺസിൽ (TIFAC) SAKSHAM എന്ന പേരിൽ ഒരു പോർട്ടൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ പോർട്ടലിലൂടെ ആ മേഖലയിലെ തൊഴിലാളികളെ വാട്ട്‌സ്ആപ്പ് (WhatsApp) വഴി മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി (MSME) ബന്ധിപ്പിക്കും. ഇതിനുശേഷം ആളുകൾക്ക് അവരുടെ പ്രദേശത്തെ ജോലികളെയും അവസരങ്ങളെയും കുറിച്ച് സുഖപ്രദമായ വിവരങ്ങൾ ലഭിക്കും.

ഈ നമ്പറിലേക്ക് Hi എഴുതി അയയ്ക്കണം

ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് 7208635370 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് Hi അയയ്ക്കണം. അതിനുശേഷം ചാറ്റ്ബോട്ടിലൂടെ വ്യക്തിയോട് അവരുടെ പ്രവൃത്തി പരിചയത്തെയും കഴിവുകളെയും കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടും. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം ഉപയോക്താവിന് ചുറ്റുമുള്ള ലഭ്യമായ ജോലികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

Also Read: PayPal ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ സേവനം നിർത്തുന്നു

ഈ ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്

ഈ പോർട്ടൽ രാജ്യത്തുടനീളമുള്ള  MSMEs കളെ ആ പ്രദേശത്തിന്റെ Map വഴി ബന്ധിപ്പിക്കും. അതിനുശേഷം ജോലിയുടെ ലഭ്യതയും ആവശ്യവും നോക്കി  ഓരോരുത്തരുടേയും കഴിവുകളെക്കുറിച്ചുള്ള ഡാറ്റ ഉപയോഗിച്ച് ഈ പോർട്ടൽ തൊഴിലാളികളെ അവരുടെ പ്രദേശങ്ങളിലെ തൊഴിലവസരങ്ങളെക്കുറിച്ച് അറിയിക്കും.

രണ്ട് ഭാഷകളിൽ ലഭ്യമാണ്

TIFAC ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് ശ്രീവാസ്തവയുടെ അഭിപ്രായത്തിൽ ചാറ്റ്ബോട്ട് നിലവിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ രണ്ട് ഭാഷകളിൽ ലഭ്യമാണ്. ഇത് മറ്റ് ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ കയ്യിൽ ഒരു സ്മാർട്ട്‌ഫോൺ ഇല്ലെങ്കിൽ ഈ നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക

സ്മാർട്ട്‌ഫോണുകൾ ഇല്ലാത്ത ധാരാളം ആളുകൾ ഇപ്പോഴും ഉണ്ട്. അത്തരം ആളുകൾക്ക് 022-67380800 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകി ഓഫ്‌ലൈൻ പതിപ്പ് ആക്സസ് ചെയ്യാൻ കഴിയും. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, കാർഷിക തൊഴിലാളികൾ എന്നിവർക്ക് ഈ പോർട്ടൽ ഉപയോഗിക്കാൻ കഴിയും.

കൊറോണ പകർച്ചവ്യാധിയുടെ (Corona Pandemic) അടിസ്ഥാനത്തിലാണ് SAKSHAM ഉത്ഭവിച്ചതെന്ന് TIFAC എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് ശ്രീവാസ്തവ പറഞ്ഞു. പകർച്ചവ്യാധി മൂലം ഏർപ്പെടുത്തിയ lockdown ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങി.  ഇതൊക്കെ കണക്കിലെടുത്താണ് ഈ പോർട്ടൽ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News