Samsung Galaxy S24 Price: ഇന്ത്യയിൽ സാംസങ്ങ് ഗ്യാലക്സി എസ് 24ൻറെ വില എത്രയാണ്?

Samsung Galaxy S24 series price: അൾട്രാ ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, എന്നീ നിറങ്ങളിലാണ് ഫോൺ വിൽപ്പനക്ക് എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 01:27 PM IST
  • ബിൽറ്റ് ഇൻ എഐ കീ ബോർഡുമായി വരുന്ന ഫോണിന് 13 ഭാഷകളിലായി മെസ്സേജുകൾ ട്രാൻസിലേറ്റ് ചെയ്യാൻ സാധിക്കും
  • ഇതിൻറെ തന്നെ 12GB + 1TB വേരിയൻറിന് വില 1,59,999 രൂപയാണ്
  • കോബാൾട്ട് വൈലറ്റ്, ഒണിക്സ് ബ്ലാക്ക് എന്നി നിറങ്ങളിലാണ് സാംസങ്ങ് ഗ്യാലക്സി S24 പ്ലസ് എത്തുന്നത്
Samsung Galaxy S24 Price: ഇന്ത്യയിൽ സാംസങ്ങ് ഗ്യാലക്സി എസ് 24ൻറെ വില എത്രയാണ്?

Samsung Galaxy S24 series price: ഇന്ത്യയിൽ വിൽപ്പനക്ക് എത്തിയിരിക്കുകയാണ് സാംസങ്ങ് ഗ്യാലക്സി S24.  ലൈവ് ട്രാൻസിലേറ്റ്, ഇൻർപ്രെട്ടർ, ചാറ്റ് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ്, എഐ സപ്പോർട്ട് എന്നിവയാണ്. എസ്-24-ൻറെ പ്രത്യേകതകൾ. ബിൽറ്റ് ഇൻ എഐ കീ ബോർഡുമായി വരുന്ന ഫോണിന് 13 ഭാഷകളിലായി മെസ്സേജുകൾ ട്രാൻസിലേറ്റ് ചെയ്യാൻ സാധിക്കും.

വില എത്രയാണ്

അൾട്രാ ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, എന്നീ നിറങ്ങളിലാണ് ഫോൺ വിൽപ്പനക്ക് എത്തുന്നത്. 12GB + 256 GB  വേരിയൻറിൻറെ വില 1,39,999 രൂപയാണ്. ഇതിൻറെ തന്നെ  12GB + 1TB വേരിയൻറിന് വില 1,59,999 രൂപയാണ്. 

കോബാൾട്ട് വൈലറ്റ്, ഒണിക്സ് ബ്ലാക്ക് എന്നി നിറങ്ങളിലാണ് സാംസങ്ങ് ഗ്യാലക്സി S24 പ്ലസ് എത്തുന്നത്. ഇതിൻറെ വില Rs 99,999 ആണ്.  12 ജിബി 256 ജിബി വേരിയൻറ് 99,999 രൂപയിൽ ആണ് ആരംഭിക്കുന്നത്. അതേസമയം, 12 ജിബി  512 ജിബി വേരിയൻ്റ് 1,09,999 രൂപയും വിലയുണ്ട്. ആംബർ യെല്ലോ, കോബാൾട്ട് വയലറ്റ്, ഓനിക്സ് ബ്ലാക്ക് നിറങ്ങളിലുള്ള ഗാലക്‌സി എസ് 24 ൻ്റെ 8 ജിബി പ്ലസ് 256 ജിബി വേരിയൻ്റിന് 79,999 രൂപയും, 8 ജിബി പ്ലസ് 512 ജിബി മോഡലിന് 89,999 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.

സവിശേഷതകൾ

6.2 ഇഞ്ച് ഫുൾ എച്ച്ഡി ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയും 120Hz റിഫ്രെഷ് റേറ്റും ഫോണിനുണ്ട്. ഇതിൻ്റെ ഭാരം 167 മുതൽ 168 ഗ്രാം വരെയാണ്.  12MP+50MP+10MP പ്രൈമറി ക്യാമറയും 12MP ഫ്രെണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. യുഐ 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ഒഎസും ഇതിലുണ്ട്.

S24 Plus-ൻ്റെ സവിശേഷതകൾ

6.7 ഇഞ്ച് QHD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രേഷ് റേറ്  196 മുതൽ 197 ഗ്രാം വരെയാണ് ഫോണിൻറെ ഭാരം.  12MP+50MP+10MP ബാക്ക് ക്യാമറയും 12MP ഫ്രണ്ട് ക്യാമറയും ഫോണിൻറെ ഫോട്ടോ ക്വാളിറ്റി മെച്ചപ്പെടുത്തുന്നുണ്ട്. 
യുഐ 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ഒഎസ് ആണ് ഇതിലുള്ളത്.

Galaxy S24 Ultra-യുടെ സവിശേഷതകൾ

6.8 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2x ഡിസ്‌പ്ലേയും. വിഷൻ ബൂസ്റ്ററിനൊപ്പം 120Hz റീ ഫ്രേഷ് റേറ്റുമാണ് ഫോണിലുള്ളത്. ഫോണിൻറെ ഭാരം 232 മുതൽ 233 ഗ്രാം വരെയാണ്. പിൻ പാനലിൽ 12MP+200MP+50MP+10MP ക്യാമറയും മുൻവശത്ത് 12MPയുമാണ് ക്യാമറയുള്ളത്. യുഐ 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ഒഎസിൽ ആണ് ഇത് പ്രവർത്തിക്കുന്നത്.

 

 

 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News