Reliance Jio Cashback Offer: ടെലികോം രംഗത്തെ ഭീമന്‍ റിലയന്‍സ് ജിയോ ഉപയോക്താക്കൾക്കായി വമ്പന്‍ ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ്. കമ്പനി ഉപയോക്താക്കൾക്കായി നിരവധി ക്യാഷ്ബാക്ക് ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ജിയോയുടെ ഓഫറുകള്‍ സംബന്ധിച്ച് ഉപയോക്താക്കൾ ആശയക്കുഴപ്പത്തിലാണ്. അതായത് ഏത് പ്ലാനിലൂടെയാണ് കൂടുതല്‍ പ്രയോജനം ലഭിക്കുക എന്നത് ഉപയോക്താക്കൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
അത്തരമൊരു സാഹചര്യത്തിൽ, ജിയോയുടെ ഏത് പ്ലാനാണ് കൂടുതല്‍ പ്രയോജനകരം എന്ന് നോക്കാം.
ടെലികോം ഭീമനായ റിലയൻസ് ജിയോ (Reliance Jio) അതിന്‍റെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഒപ്പം ഉപയോക്താക്കൾക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക് സൗകര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഇതിനാലാണ് കമ്പനി എല്ലാ ദിവസവും പുതിയ പ്ലാനുകളും ഓഫറുകളും ഉപയോക്താക്കള്‍ക്കായി കൊണ്ടുവരുന്നതിന്‍റെ പ്രധാന കാരണം.
Also Read: BSNL നല്‍കുന്നു അടിപൊളി ഓഫര്‍, ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 5GB Free Data
അടുത്തിടെ, കമ്പനി 2,999 രൂപയുടെ ഒരു ദീർഘകാല പ്ലാൻ (Jio Prepaid Plan) അവതരിപ്പിച്ചു. ഈ പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയും ഒപ്പം അൺലിമിറ്റഡ് കോളിംഗും ഡാറ്റയും ( Jio Data Plan) വാഗ്ദാനം ചെയ്യുന്നു.
ഇത് മാത്രമല്ല, ജിയോമാർട്ട് മഹാ ക്യാഷ്ബാക്ക് ഓഫറും ( JioMart Maha Cashback Offer) കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫര്‍ വഴി ഏത് പ്ലാനുകളിലും ഉപയോക്താക്കൾക്ക് 20% ക്യാഷ്ബാക്ക് (Cashback) ലഭിക്കും.
ജിയോമാർട്ട് മഹാ ക്യാഷ്ബാക്ക് ഓഫറിനെക്കുറിച്ച് ( JioMart Maha Cashback Offer) വിശദമായി അറിയാം
ഇതു പ്ലാനുകളില്‍ നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും?
ജിയോമാർട്ട് മഹാ ക്യാഷ്ബാക്ക് ഓഫറിനെക്കുറിച്ച് ചില ഉപയോക്താക്കൾ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഏത് പ്ലാനിലാണ് ക്യാഷ്ബാക്ക് ലഭിക്കുക എന്നത് അവര്‍ക്ക് വ്യക്തമല്ല. കാരണം നേരത്തെ ഈ ഓഫർ 299, 666, 719 രൂപയുടെ പ്ലാനുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഈ ഓഫറിന്‍റെ പ്രയോജനം 200 രൂപയോ അതിൽ കൂടുതലോ വിലയുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.
അതായത് നിങ്ങള്‍ 200 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ (Rs 200 Prepaid Plan) റീചാർജ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് 20% അതായത് 40 രൂപ ക്യാഷ്ബാക്ക് ലഭിക്കും.
ഈ ഓഫർ എങ്ങിനെ പ്രയോജനപ്പെടുത്താം
നിങ്ങൾക്കും ജിയോയുടെ ക്യാഷ്ബാക്ക് ഓഫർ പ്രയോജനപ്പെടുത്താം. ഇതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ അല്ലെങ്കില്‍ MyJio ആപ്പോ സന്ദർശിച്ച് ഏതെങ്കിലും പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കേണ്ടതുണ്ട്.
നിങ്ങൾ 200 രൂപയോ അതിൽ കൂടുതലോ തുകയുടെ റീചാർജ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് 20% ക്യാഷ്ബാക്ക് ലഭിക്കും. അത് നിങ്ങളുടെ ജിയോ ആപ്പ് ബാലൻസിലേക്ക് ചേർക്കപ്പെടും. അടുത്ത റീചാർജിനായി നിങ്ങൾക്ക് ഈ തുക പ്രയോജനപ്പെടുത്താം.
ഈ ഓഫറില്‍ ഒരു നിബന്ധന കൂടിയുണ്ട്. ഒരു ദിവസത്തിൽ ഉപയോക്താക്കൾക്ക് പരമാവധി 200 രൂപ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ. ഈ ക്യാഷ്ബാക്ക് ഉപയോഗിച്ച്, റീചാർജ് മാത്രമല്ല, AJio, Jio Mart എന്നിവയിൽ ഷോപ്പിംഗും നടത്താന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...