Oneplus 11 Price: വൺ പ്ലസ് 11-5 ജി പുറത്തിറങ്ങി, ബേസ് മോഡൽ വില മാത്രം 56,999 എന്താണ് പ്രത്യേകത

വെറും 25 മിനിട്ട് കൊണ്ട് ഫോൺ ഫുൾ ചാർജാവും, 100W ഫാസ്റ്റ് ചാർജിംഗ് ഫോൺ സപ്പോർട്ട് ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : Feb 8, 2023, 10:57 AM IST
  • OnePlus 11 5G-ക്ക് 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു
  • 25 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജാവും
  • 4 വർഷത്തേക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 5 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും
Oneplus 11 Price: വൺ പ്ലസ് 11-5 ജി പുറത്തിറങ്ങി, ബേസ് മോഡൽ വില മാത്രം 56,999 എന്താണ് പ്രത്യേകത

വൺപ്ലസിന്റെ പുതിയ സ്മാർട്ട്‌ഫോൺ വൺപ്ലസ് 11 5ജി പുറത്തിറക്കി. 6.7 ഇഞ്ച് 2.75 ഡി ഫ്ലെക്സിബിൾ സ്ക്രീനാണ് ഫോണിനുള്ളത്. ഇതിന്റെ റീ ഫ്രഷ് റേറ്റ് 1 മുതൽ 120Hz വരെയാണ്. ഡോൾബി വിഷൻ സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്. 16GB LPDDR5X റാമും 256GB വരെ സ്റ്റോറേജും ഫോണിനുണ്ട്.

OnePlus 11 5G സവിശേഷതകൾ

6.7 ഇഞ്ച് QHD + E4 2.75D ഡിസ്‌പ്ലേ, HDR10 +, Corning Gorilla Glass Victus പ്രൊട്ടക്ഷൻ, സെൽഫിക്കായി പഞ്ച്-ഹോൾ കട്ട്ഔട്ട് എന്നിവ ഫോണിലുണ്ട്. Qualcomm Snapdragon 8 Generation 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം, Adreno 740 GPU, 16GB വരെ LPDDR5X റാം, 256 UFS 4.0 സ്റ്റോറേജ് എന്നിവയാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OxygenOS-ലാണ് ഡിവൈസിൽ Android പ്രവർത്തിക്കുന്നത്. ഒപ്പം 4 വർഷത്തേക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 5 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും OnePlus വാഗ്ദാനം ചെയ്തിട്ടുണ്ട്.

OnePlus 11 5G യുടെ ബാക്കിൽ ട്രിപ്പിൾ ക്യാമറകളാണുള്ളത്. 50MP സോണി IMX890 സെൻസറും 48MP സോണി IMX581 അൾട്രാ വൈഡ് ആംഗിൾ ലെൻസും 32MP സോണി IMX709 RGBW 2x ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ എന്നിവയുടെ കാര്യത്തിൽ കമ്പനി ഹാസൽ ബ്ലാഡുമായുള്ള പങ്കാളിത്തം തുടരുന്നു. ഫോണിൽ നിന്നുള്ള മികച്ച പോർട്രെയ്റ്റ് ഷോട്ടുകൾക്കായി ഹാസൽബ്ലാഡ് പോർട്രെയിറ്റ് മോഡും വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ മുൻവശത്ത് 16എംപി സ്‌നാപ്പറും നൽകിയിട്ടുണ്ട്.

OnePlus 11 5G-ക്ക് 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.  5000mAh ബാറ്ററി ഫോണിലുണ്ട്.  25 മിനിറ്റിനുള്ളിൽ ഫോൺ ഫുൾ ചാർജാവും.

വിലയും ലഭ്യതയും

ടൈറ്റൻ ബ്ലാക്ക്, എറ്റേണൽ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഇതിന്റെ 8GB + 128GB മോഡലിന് Rs. 56,999 ഉം 16 ജിബി + 256 ജിബി മോഡലിന്റെ വില രൂപ. 61,999 ഇം ആണ്. ഈ ഫോൺ ഇന്ന് മുതൽ ഓർഡർ ചെയ്യാൻ ലഭ്യമാണ്, വിൽപ്പന ഫെബ്രുവരി 14 മുതൽ ആരംഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News