ഇനി ഡിജിറ്റലായി പണം അയക്കാൻ ഇന്റർനെറ്റ് വേണ്ട. ഇത്തരത്തിൽ ഓഫ്ലൈൻ പേയ്മെന്റ് രീതി ആവിഷ്കരിക്കാൻ പദ്ധതിയിടുകയാണ് ആർ.ബി.ഐ. ഗ്രാമങ്ങൾ നെറ്റ് വർക്കില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇടപാടുകൾ സുഗമമാക്കുകയാണ് ഇതിൻറെ ലക്ഷ്യം.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, വാലറ്റുകൾ, ആപ്പുകൾ അടക്കം എന്തും ഉപയോഗിച്ച് ഓഫ്ലൈൻ പേയ്മെന്റ് രീതി സാധ്യമാവും. ഇതിനായുള്ള പുതിയ ചട്ടക്കൂട് ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു. പരമാവധി ഓഫ്ലൈൻ മോഡിൽ അയക്കാൻ പറ്റുന്ന തുക 200 ആയിരിക്കും. ആകെ അയക്കാവുന്ന തുക പരിധി 2000 ഉം ആയിരിക്കും.
ALSO READ : ജിയോയുടെ ഗംഭീര ന്യൂഇയർ ഒാഫർ 2,545 രൂപക്ക് റീ ചാർജ് ചെയ്യണം
ഇത്തരം ഇടപാടുകൾക്ക് സുരക്ഷ മുൻ നിർത്തിയുള്ള അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) ആവശ്യമില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ഇടപാടുകൾ ഓഫ്ലൈൻ മോഡിൽ ആവുന്നതോടെ പൈസ ക്രെഡിറ്റാവുന്ന മെസ്സേജുകളോ, നോട്ടിഫിക്കേഷനുകളോ വേഗത്തിൽ ഉപഭോക്താവിൻറെ ഫോണിൽ എത്താൻ വൈകിയേക്കും.
ALSO READ : 425 ദിവസം വരെ വാലിഡിറ്റിയുള്ള തകര്‍പ്പന്‍ പ്ലാനുകളുമായി ബിഎസ്എന്‍എല്‍
പുതിയ സംവിധാനം September 2020 to June 2021 വരെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നടത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാം എന്ന സംവിധാനത്തിലേക്ക് ആർ.ബി.ഐ എത്തുന്നത്. താമസിക്കാതെ ഇത് സാധ്യമാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...