POCO M4 5G: ഈ ഫോണ്‍ 650 രൂപക്ക് കിട്ടുമെന്ന് പറഞ്ഞാൽ, വിശ്വസിക്കുമോ?

നിരവധി ബാങ്ക് ഓഫറുകളും ഈ ഫോണിൽ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിന്ന് പണമടച്ചാൽ 10% തൽക്ഷണ കിഴിവ് കിട്ടും

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 03:49 PM IST
  • 6.58 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ ഈ ഫോണിലുണ്ട്
  • ഇതോടൊപ്പം, ഫോണിൽ ഡ്യുവൽ ബാക്ക് ക്യാമറയും നൽകിയിട്ടുണ്ട്
  • 31% കിഴിവിനു ശേഷം നിങ്ങൾക്ക് ഇത് 10,999 രൂപയ്ക്ക് വാങ്ങാം
POCO M4 5G: ഈ ഫോണ്‍  650 രൂപക്ക് കിട്ടുമെന്ന് പറഞ്ഞാൽ, വിശ്വസിക്കുമോ?

ഒരു പുതിയ സ്‌മാർട്ട്‌ഫോണിനായി തിരയുകയാണെങ്കിൽ, നിങ്ങളുടെ ലിസ്റ്റിൽ POCO M4 5G ഉൾപ്പെടുത്താം. ഒരു പക്ഷെ ഇത് നിങ്ങൾക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നായിരിക്കും. ഇത് വാങ്ങും മുൻപ് ഫോണിൻറെ എല്ലാ സ്പെസിഫിക്കേഷനും വായിച്ച് മനസ്സിലാക്കണം.നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് POCO M4 5G (4GB+64GB സ്റ്റോറേജ്) ഓർഡർ ചെയ്യാം. ഈ ഫോണിന്റെ MRP 15,999 രൂപയാണ്, 31% കിഴിവിനു ശേഷം നിങ്ങൾക്ക് ഇത് 10,999 രൂപയ്ക്ക് വാങ്ങാം.

നിരവധി ബാങ്ക് ഓഫറുകളും ഈ ഫോണിൽ ലഭ്യമാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിന്ന് പണമടച്ചാൽ 10% തൽക്ഷണ കിഴിവും ലഭിക്കും. ഇതിൽ നിങ്ങൾക്ക് EMI ഇടപാടിന് കിഴിവും ലഭിക്കും.എക്സ്ചേഞ്ച് ഓഫറിന് കീഴിൽ നിങ്ങൾക്ക് പ്രത്യേക കിഴിവ് ലഭിക്കും. നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിലേക്ക് തിരികെ നൽകിയാൽ, പകരം 10,350 രൂപ വരെ കിഴിവ് ലഭിക്കും.

ALSO READ:MG Comet EV: എംജിയുടെ കുഞ്ഞൻ ഇവി ഇന്ത്യയിലെത്തി; 'കോമറ്റി'ൻറെ ചിത്രങ്ങൾ കാണാം

നിങ്ങളുടെ പഴയ സ്മാർട്ട്ഫോണിന്റെ അവസ്ഥ മികച്ചതായിരിക്കണം എന്നതാണ് പ്രത്യേകത. ഇത് നിങ്ങളുടെ പഴയ ഫോണിന്റെ മോഡലിനെയും ആശ്രയിച്ചുള്ളതാണ്.സ്പെസിഫിക്കേഷനുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പരാതികളൊന്നും ഉണ്ടാകാൻ പോകുന്നില്ല. അത് വിശദമായി പരിശോധിക്കാം. ട

സ്പെസിഫിക്കേഷൻ

6.58 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേ ഈ ഫോണിലുണ്ട്. ഇതോടൊപ്പം, ഫോണിൽ ഡ്യുവൽ ബാക്ക് ക്യാമറയും നൽകിയിട്ടുണ്ട്, ഇതിന്റെ പ്രൈമറി ക്യാമറ 50 എംപിയാണ്. 8എംപി ഫ്രണ്ട് ക്യാമറ ഫോണിൽ നൽകിയിരിക്കുന്നതിനാൽ മുൻ ക്യാമറയെക്കുറിച്ച് നിങ്ങൾക്ക് പരാതിയൊന്നും ഉണ്ടാകില്ല. ബാറ്ററി ബാക്കപ്പിനെക്കുറിച്ച് നിങ്ങൾക്ക് ഒരു പരാതിയും ഉണ്ടാകില്ല, കാരണം ഇതിന് 5000 mAh ബാറ്ററി ലഭിക്കുന്നു. Mediatek Dimensity 700 പ്രോസസറാണ് ഇതിൽ നൽകിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News