ന്യൂഡൽഹി: പേടിഎം ട്രാൻസിറ്റ് കാർഡ് (Transit Card) അവതരിപ്പിച്ച് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് (Paytm Payments Bank). ഒരു രാജ്യം ഒരു കാര്‍ഡ് (One Nation One Card) എന്ന ആശയത്തിലാണ് പേടിഎം (Paytm) പുതിയ ഉത്പന്നം ഇറക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ ഈ കാർഡിലൂടെ നിറവേറ്റാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
മെട്രോ, റെയില്‍, ബസ്, തുടങ്ങിയ യാത്രാ മാര്‍ഗങ്ങള്‍ക്കും ടോള്‍-പാര്‍ക്കിങ് ചാര്‍ജ് നല്‍കുന്നതിനും, വ്യാപാര സ്ഥാപനങ്ങളില്‍ ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങിനും മറ്റ് അനേക ആവശ്യങ്ങള്‍ക്കും കാർഡ് ഉപയോഗിക്കാന്‍ സാധിക്കും. എടിഎമ്മുകളില്‍ (ATMs) നിന്നും പണം പിന്‍വലിക്കാനും കാര്‍ഡ് ഉപയോഗിക്കാം.
Also Read: Paytm Cashback offer: പേടിഎം ബമ്പര്‍ ക്യാഷ്ബാക്ക് ഓഫര്‍...!! ഒരു ലക്ഷം രൂപ വരെ നേടാം
ഇന്ത്യക്കാർക്ക് തടസ്സമില്ലാതെ ബാങ്കിംഗും മറ്റ് ഇടപാടുകളും നടത്തുന്നതിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രാന്‍സിറ്റ് കാര്‍ഡിന്റെ അവതരണമെന്ന് പേടിഎം പറയുന്നു. ഇതോടെ ഓരോ ആവശ്യങ്ങൾക്കും ഒന്നിലധികം കാർഡുകൾ കൊണ്ടുനടക്കേണ്ട ആവശ്യം ഉപയോക്താക്കൾക്ക് വരുന്നില്ല.
Also Read: Paytm Cashback offer: ബമ്പര്‍ ഓഫറുമായി പേടിഎം, ഓരോ ഇടപാടിനും ക്യാഷ്ബാക്ക് ഗ്യാരണ്ടി..!!
Paytm ട്രാൻസിറ്റ് കാർഡിനായി അപേക്ഷിക്കുന്നതിനും റീചാർജ് ചെയ്യുന്നതിനും ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനുമുള്ള ഒരു ഡിജിറ്റൽ സംവിധാനവും പേടിഎമ്മിൽ സൃഷ്ടിച്ചിട്ടുണ്ട്. അപേക്ഷിച്ചാൽ കാർഡ് ഉപയോക്താക്കളുടെ വീടുകളിലെത്തും. അല്ലെങ്കിൽ നിയുക്ത സെയിൽസ് പോയിന്റുകളിൽ നിന്ന് വാങ്ങാം. പ്രീപെയ്ഡ് കാർഡ് നേരിട്ട് പേടിഎം വാലറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് വാലറ്റ് ടോപ്പ്-അപ്പ് ചെയ്ത് ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിക്കാം.
ഹൈദരാബാദ് മെട്രോ റെയിലുമായി ചേര്‍ന്നാണ് പേടിഎം ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. ഡല്‍ഹി എയര്‍പോര്‍ട്ട് എക്‌സ്പ്രസിലും അഹമ്മദാബാദ് മെട്രോയിലും കാര്‍ഡ് ഇപ്പോള്‍ ലൈവാണ്. ഒരേ ട്രാന്‍സിറ്റ് കാര്‍ഡ് തന്നെ ഇന്ത്യയിലെ ഏത് മെട്രോയിലും ഉപയോഗിക്കാം.
Also Read: Paytm വഴി 2 മിനിറ്റിനുള്ളിൽ personal loan ലഭിക്കും, അപേക്ഷിക്കേണ്ടവിധം ...
ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാര്‍ക്ക് ഏത് തരത്തിലുള്ള യാത്രയ്ക്കും ബാങ്കിങ് ഇടപാടുകള്‍ക്കും പേടിഎം ട്രാന്‍സിറ്റ് കാര്‍ഡിന്റെ അവതരണം ഉപയോഗപ്രദമാണെന്നും ദേശീയ പൊതുയാത്രാ കാര്‍ഡിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എംഡിയും സിഇഒയുമായ സതീശ് ഗുപ്ത പറഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരണത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സതീശ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA