Ola Electric Updates | വെബ്സൈറ്റിലും മാറ്റം, സ്കൂട്ടർ ഡെലിവറിയിലെ പുതിയ മാറ്റങ്ങൾ ഒല പറയുന്നത് ഇപ്രകാരം

നിലവിൽ രാജ്യത്തുടനീളമുള്ള 1,000 നഗരങ്ങളിലും പട്ടണങ്ങളിലും ടെസ്റ്റ് റൈഡുകൾ നടത്തുന്നതിലാണ് ഒല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 04:45 PM IST
  • ഉപഭോക്താക്കൾക്ക് പുതിയ ബുക്കിംഗ് വിൻഡോയെക്കുറിച്ച് അറിയിച്ചുകൊണ്ട് ഇമെയിലുകൾ അയച്ചു കഴിഞ്ഞു
  • 20,000 രൂപ ഡൗൺ പേയ്‌മെന്റ് ആദ്യം നൽകാൻ സാധിച്ചിരുന്നില്ല
  • അടുത്ത ബാച്ച് ഉപഭോക്താക്കളുടെ കാത്തിരിപ്പ് കുറയ്ക്കുന്നതിനാണ് വെബ്സൈറ്റിലെ പുതിയ മാറ്റങ്ങൾ എന്ന് ഒല പറയുന്നു.
Ola Electric Updates | വെബ്സൈറ്റിലും മാറ്റം, സ്കൂട്ടർ ഡെലിവറിയിലെ പുതിയ മാറ്റങ്ങൾ ഒല പറയുന്നത് ഇപ്രകാരം

ചിപ്പ് ക്ഷാമം രൂക്ഷമായതോടെ ഒല സ്കൂട്ടർ ഡെലിവറികളും താമസിക്കും എന്ന് ഉറപ്പായി. ഇതിനായി വെബ്സൈറ്റിൽ തന്നെ ഒല മാറ്റങ്ങൾ വരുത്തി കഴിഞ്ഞു. ഓൺലൈൻ പർച്ചേസ് വിൻഡോ നവംബർ 1 മുതൽ ഡിസംബർ 16 ലേക്കാണ് കമ്പനി മാറ്റിയത്. 

നിലവിൽ രാജ്യത്തുടനീളമുള്ള 1,000 നഗരങ്ങളിലും പട്ടണങ്ങളിലും ടെസ്റ്റ് റൈഡുകൾ നടത്തുന്നതിലാണ് Ola ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം 2022 ജനുവരി അവസാനത്തോടെ ബുക്കിംഗ് ആരംഭിക്കുമെന്ന് വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ പറയുന്നു.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം

അതേസമയം ബുക്കിംഗ് വീണ്ടും തുറക്കുന്നതിനുള്ള തീയതി ഓല വ്യക്തമാക്കിയിട്ടില്ല എന്നതാണ് അസാധാരണമായ കാര്യം. കമ്പനി ഇത് സംബന്ധിച്ച് കൂടുതൽ അറിയിപ്പുകൾ നൽകിയേക്കുമെന്നാണ് നിലവിലെ സൂചനകൾ.

പുതിയ ഉപഭോക്താക്കൾക്ക് പുതിയ ബുക്കിംഗ് വിൻഡോയെക്കുറിച്ച് അറിയിച്ചുകൊണ്ട് ഇമെയിലുകൾ അയച്ചതായി ഒല ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 499 രൂപയ്ക്ക് സ്‌കൂട്ടർ റിസർവ് ചെയ്യാൻ പറ്റുമെങ്കിലും ബുക്ക് ചെയ്യുന്നതിന് 20,000 രൂപ ഡൗൺ പേയ്‌മെന്റ് ആദ്യം നൽകാൻ സാധിച്ചിരുന്നില്ല.

ALSO READ: Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും

ഇതിനാൽ അടുത്ത ബാച്ച് ഉപഭോക്താക്കളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനാണ് വെബ്സൈറ്റിലെ പുതിയ മാറ്റങ്ങൾ എന്ന് ഒല പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News