ന്യൂഡൽഹി: ഇന്ന് വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോഗിക്കാത്തതായി വളരെ വിരളം പേർ മാത്രമേ ഉണ്ടാകുകയുള്ളൂ. നിരവധി സവിശേഷതകൾ ഉള്ള ഒരു ആപ് ആണിത്.
നിങ്ങളുടെ ഡിപി ആരൊക്കെ കാണുന്നുവെന്നും നിങ്ങൾക്ക് അറിയാൻ കഴിയും. എന്നാൽ നിങ്ങൾ വാട്ട്‌സ്ആപ്പ് (WhatsApp) ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചിത്രം രഹസ്യമായി കാണുന്ന ആളുകൾ ആരാണെന്ന് അറിയാൻ ആഗ്രഹമുണ്ടെകിൽ അതിനും ഒരു വഴിയുണ്ട്.
Also Read: WhatsApp: സ്മാർട്ട് ഫോണില്ലാതെ വാട്സാപ്പ് ഉപയോഗിക്കാം,പുത്തൻ അപ്ഡേറ്റ് ഉടൻ
ഇതിനായി ഒരു ലളിതമായ ഒരു തന്ത്രമുണ്ട്. ഇതിലൂടെ നിങ്ങൾക്ക് ഞൊടിയിടയിൽ അറിയാൻ കഴിയും ഇങ്ങനെ ചെയ്യുന്നവരുടെ പേരും, നമ്പറും. ഇനി ആരെങ്കിലും നിങ്ങളുടെ ഡിപിയെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അറിയണ്ടേ. ഈ ചോദ്യം ചിലപ്പോഴൊക്കെ നിങ്ങളുടെ മാനസിൽ വന്നിട്ടുണ്ടാകാം അല്ലെ.
പരിചയക്കാർക്ക് അതായത് നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് (Contact list) പുറമേ അപരിചിതരായ ആരെങ്കിലും നിങ്ങളുടെ ഡിപി (DP) കാണുന്നുണ്ടോയെന്ന് നിങ്ങൾക്ക് അറിയാൻ ഈ തന്ത്രം ഉപയോഗിച്ചാൽ മതിയാകും.
നിങ്ങളുടെ വാട്ട്‌സ്ആപ്പ് (WhatsApp) പ്രൊഫൈൽ ഫോട്ടോ ആരൊക്കെ നോക്കുന്നു? ഇത് അറിയുന്നതിന് നിങ്ങൾ ഒരു മൂന്നാമതൊരു അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യണം. അതിനായി പ്ലേ സ്റ്റോറിൽ പോയി WhatsApp- Who Viewed Me അല്ലെങ്കിൽ Whats Tracker ആപ് download ചെയ്യണം. കൂടാതെ ഇതിന്റെകൂടെ 1mobile market ഉം ഡൗൺലോഡുചെയ്യണം. കാരണം ഇതില്ലാതെ Who Viewed Me ആപ് ഡൗൺലോഡു ചെയ്യാൻ പറ്റില്ല.
ഇൻസ്റ്റാൾ ചെയ്ത ശേഷം WhatsApp- Who Viewed Me ആപ് നിങ്ങളുടെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ (Profile Pic) രഹസ്യമായി കാണുന്ന ആൾക്കാരുടെ ലിസ്റ്റ് നിങ്ങൾക്ക് തരും. ഇതിലൂടെ ആരാണ് ഈ രഹസ്യ ആൾക്കാർ എന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.
പക്ഷെ ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിന് എത്രയധികം സുരക്ഷിതമാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നിരുന്നാലും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഈ അപ്ലിക്കേഷൻ download ചെയ്തുകൊണ്ട് നിങ്ങൾക്ക് ഈ ട്രിക്ക് പരീക്ഷിക്കാൻ കഴിയും.
അപ്ലിക്കേഷന് കീഴിൽ വെളിപ്പെടുത്തിയ പട്ടികയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം (Profile Pic) കണ്ട ആളുകളെ മാത്രമേ നിങ്ങൾക്ക് അറിയാൻ കഴിയൂ. നിങ്ങളുടെ ഫോട്ടോ രഹസ്യമായി കാണുന്നവരുടെ ലിസ്റ്റ് കാണാൻ അപ്ലിക്കേഷൻ ഒരു കോൺടാക്റ്റ് കാറ്റഗറി നിങ്ങൾക്ക് നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.