റിലയൻസിനൊപ്പം കൈകോർത്ത് നോക്കിയയും

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തത്

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 10:56 AM IST
  • വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് നെറ്റ്‌വർക്ക് നിർണായകമാണ്
  • 5ജി ഡാറ്റ വേഗത 4ജിയേക്കാൾ 10 മടങ്ങ് വേഗത്തിലായിരിക്കുമെന്നാണ് സൂചന
റിലയൻസിനൊപ്പം കൈകോർത്ത് നോക്കിയയും

മുംബൈ: 5ജി മുന്നേറ്റത്തിൽ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ ഹുവായ് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയൻസ്-നോക്കിയ കരാർ എന്നതും ശ്രദ്ധേയമാണ്. 

420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയൻസ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (RAN) ഉപകരണങ്ങൾ ഒന്നിലധികം വർഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. ബേസ് സ്റ്റേഷനുകൾ, ഉയർന്ന ശേഷിയുള്ള 5ജി മാസിവ് മിമോ ആന്റിനകൾ, വിവിധ സ്പെക്‌ട്രം ബാൻഡുകളെ പിന്തുണയ്‌ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്‌സ്, സ്വയം-ഓർഗനൈസിംഗ് നെറ്റ്‌വർക്ക് സോഫ്‌റ്റ്‌വെയർ എന്നിവയുൾപ്പെടെയുള്ള എയർസ്‌കെയിൽ പോർട്ട്‌ഫോളിയോയിൽ നിന്നാണ് നോക്കിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. 

സെൽഫ് ഡ്രൈവിംഗ് കാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് നെറ്റ്‌വർക്ക് നിർണായകമാണ്. അതിനാൽ ഇന്ത്യയിലെ 5ജി ഡാറ്റ വേഗത 4ജിയേക്കാൾ 10 മടങ്ങ് വേഗത്തിലായിരിക്കുമെന്നാണ് സൂചന. എല്ലാ ഉപഭോക്താക്കളുടെയും എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളിൽ തുടർച്ചയായി നിക്ഷേപം നടത്താൻ ജിയോ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News