Jio Book: കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്; ദീപാവലി ഓഫറുമായി ജിയോ ബുക്ക്, സ്വന്തമാക്കാം വെറും....

എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്കും പുതിയ ടെക്‌നോളജിയും കൂടുതല്‍ കണക്ടിവിറ്റി ഓപ്ഷനുകളും നല്‍കുന്ന സംവിധാനമാണ് ജിയോബുക്കില്‍ ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 02:42 PM IST
  • ജിയോ ബുക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം
  • ആമസോൺ.ഇൻ, റിലയൻസ് ഡിജിറ്റൽ എന്നിവയിൽ നിന്ന് ജിയോ ബുക്ക് വാങ്ങാവുന്നതാണ്
  • ശരാശരി എട്ട് മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു
Jio Book: കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്; ദീപാവലി ഓഫറുമായി ജിയോ ബുക്ക്, സ്വന്തമാക്കാം വെറും....

കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി റിലയൻസ് ജിയോ. കഴിഞ്ഞ വർഷം പുറത്തിറക്കിയ ജിയോ ബുക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ദീപാവലി പ്രമാണിച്ചാണ് വിലക്കുറവിൽ ജിയോ ബുക്ക് വാങ്ങാനുള്ള അവസരമൊരുക്കുന്നത്.

ആമസോൺ.ഇൻ (Amazon.in) അല്ലെങ്കിൽ റിലയൻസ് ഡിജിറ്റലിൽ (Reliance Digital) നിന്ന് ജിയോ ബുക്ക് വാങ്ങാവുന്നതാണ്. 16,499 രൂപ വിലയുള്ള ലാപ്ടോപ് 12,890 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. 64ജിബി സ്റ്റോറേജും 4ജിബി റാമും ഉള്ള മോഡൽ ദീപാവലി പ്രമാണിച്ച് സ്വന്തമാക്കാവുന്നതാണ്. ഇഎംഎ പ്ലാനിൽ വാങ്ങാനുള്ള അവസരവുമുണ്ട്. 

Read Also: ബാബാ സിദ്ദിഖിയെ ലക്ഷ്യമിടാൻ കാരണം സൽമാനുമായുള്ള സൗഹൃദമോ? കൊലപാതകത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സംശയം

കഴിഞ്ഞ വർഷമാണ് രാജ്യത്തെ ആദ്യത്തെ ലേണിങ്ങ് ബുക്കായി ജിയോബുക്ക് പുറത്തിറക്കിയത്. മൈക്രോസോഫ്റ്റ് ഓഫീസിന്റെ ലൈഫ്ടൈം ആക്സസസാണ് ഇതിന്റെ പ്രധാനസവിശേഷത. എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ഥികള്‍ക്കും പുതിയ ടെക്‌നോളജിയും കൂടുതല്‍ കണക്ടിവിറ്റി ഓപ്ഷനുകളും നല്‍കുന്ന സംവിധാനമാണ് ജിയോബുക്കില്‍ ഉള്ളത്.

മീഡിയടെക് 8788 പ്രോസസർ, ജിയോ ഒ.എസ്, 4G മൊബൈൽ നെറ്റ്‌വർക്ക്, Wi-Fi ഓപ്ഷനുകൾ തുടങ്ങിയവയാണ് ജിയോ ബുക്കിന്റെ പ്രധാനപ്പെട്ട ഫീച്ചറുകൾ. 11.6 ഇഞ്ച് ഡിസ്‌പ്ലേ ലാപ്ടോപിന് 990 ഗ്രാം മാത്രമാണ് ഭാരം. ബ്ലൂ കളറിൽ ലഭ്യമാകുന്ന ജിയോ ബുക്ക് ശരാശരി എട്ട് മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. കൂടാതെ 12 മാസത്തെ വാറൻ്റിയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News