പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോ അടുത്തിടെ നിരവധി ഫോണുകൾ ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. മോട്ടോ ജി13, മോട്ടോ ജി23, മോട്ടോ ഇ13 എന്നീ ഫോണുകളാണ് ഇവയിൽ പ്രധാനം. ഇതിൽ തന്നെ മോട്ടോ ഇ13 ഫോണുകൾ ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ബജറ്റ്ഫ്രണ്ട്ലി ഫോണാണ് മോട്ടോ ഇ13. 10,000 രൂപയിൽ താഴെ വിലയിലാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. HD+ ഡിസ്‌പ്ലേയും മികച്ച ബാറ്ററിയുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ഫോണിന്റെ വില ആരംഭിക്കുന്നത് 6,999 രൂപയിലാണ്. ഫോണിന്റെ ബേസ് വേരിയന്റായ 2 ജിബി റാം, 64 ജിബി സ്റ്റോറേജിന്റെ വിലയാണ് 6,999 രൂപ. ഫോണിന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 രൂപയാണ്. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. അറോറ ഗ്രീൻ, കോസ്മിക് ബ്ലാക്ക്, ക്രീം വൈറ്റ്. എന്നീ കളർ വാരിയന്റുകളാണ് മോട്ടോ ഇ13 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 15 മുതൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ വില്പനയ്ക്ക് എത്തും. ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഫ്രന്റിലും ബാക്കിലും വളരെ സിമ്പിൾ ഡിസൈനാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 720 x 1600 പിക്സലുകളുടെ HD+ റെസല്യൂഷനുള്ള 6.5 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് പാനലാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് 20:9 വീക്ഷണാനുപാതമുള്ള ഒരു ഐപിഎസ് എൽസിഡി പാനലാണ് ക്രമീകരിച്ചിരിക്കുന്നത്
സിംഗിൾ റിയർ ക്യാമറ സെറ്റപ്പ് മാത്രമാണ് ഫോണിൽ ഉള്ളത്. f/2.2 അപ്പേർച്ചർ ഉള്ള 13MP മെയിൻ ലെൻസാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയും ഫോണിൽ ക്രമീകരിച്ചിട്ടുണ്ട്. മാലി-G67 MP1 GPU ഉള്ള യൂനിസെക് T606 ചിപ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 10 വാട്ട്സ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 mAh ബാറ്ററിയും ഫോണിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...