Viral News : 2019ൽ ഓർഡർ ചെയ്ത സാധനം ലഭിച്ചത് 2023ൽ; പ്രതീക്ഷ ഒരിക്കലും കൈവിടരുത്

AliExpress Delayed Delivery : 2019ൽ കോവിഡ് മുമ്പാണ് ഡൽഹി സ്വദേശിയായ നിതിൻ അഗർവാൾ അലി എക്സ്പ്രസിൽ ഓർഡർ ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 10:58 PM IST
  • ഡൽഹി സ്വദേശിക്കാണ് നാല് വർഷം വൈകി പാഴ്സൽ ലഭിക്കുന്നത്
  • 2019ൽ അലി എക്സ്പ്രസ് എന്ന ആപ്പിലൂടെ ഓർഡർ ചെയ്ത സാധനമാണ് ഇപ്പോൾ ലഭിച്ചത്
  • അലി എക്സ്പ്രസിന് നിലവിൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
Viral News : 2019ൽ ഓർഡർ ചെയ്ത സാധനം ലഭിച്ചത് 2023ൽ; പ്രതീക്ഷ ഒരിക്കലും കൈവിടരുത്

ന്യൂ ഡൽഹി : ഓഡർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ എത്രയും വേഗത്തിൽ സാധാനം ഉപയോക്താവിന്റെ കൈകളിൽ എത്തിക്കാനുള്ള ശ്രമമാണ് നിലവിൽ ഇന്ത്യയിലെ ഇ-കൊമേഴ്സ് കമ്പനികൾ ശ്രമിക്കുന്നത്. പരമാവധി 48 മണിക്കൂറുകൾ കൊണ്ട് ഓർഡർ ഉപയോക്താവിന്റെ കൈകളിലേക്കെത്തിക്കാനാണ് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ശ്രമിക്കുന്നത്. അതിപ്പോൾ നാല് ദിവസമായാൽ പിന്നീട് ഉപയോക്താവിന് ക്ഷമ നശിച്ചില്ലെങ്കിലാണ് അത്ഭുതം. എന്നാൽ ഓർഡർ ചെയ്ത സാധാനം നാല് വർഷങ്ങൾക്ക് ശേഷം ഡെലവെറിയായി കഴിഞ്ഞാൽ എന്താകും അവസ്ഥ? 

അങ്ങനെ സ്ഥിതി വിശേഷമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത്. 2019ൽ ഓർഡർ ചെയ്ത സാധാനം നാല് വർഷങ്ങൾക്ക് ശേഷം 2023ൽ ഉപയോക്താവിന്റെ അഡ്രസ്സിൽ എത്തി ചേർന്നിരിക്കുകയാണ്. ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന സന്ദേശമാണ് ഈ ഓർഡർ ഡെലിവെറി നൽകുന്ന സന്ദേശം. പ്രമുഖ ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ അലിഎക്സ്പ്രസ് വഴി ഓർഡർ ചെയ്ത സാധനമാണ് നാല് വർഷങ്ങൾക്ക് ശേഷം ഉപയോക്താവിന്റെ കൈകളിൽ എത്തി ചേർന്നിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് അലി എക്സ്പ്രസ്. അങ്ങനെ ഇരിക്കെ ഈ ഓർഡർ എങ്ങനെ ഉപയോക്താവിന്റെ മേൽവിലാസത്തിൽ എത്തി ചേർന്നുയെന്നാണ് മറ്റൊരു സംശയം.

ALSO READ : I Phone Offers: 30,999 രൂപയ്ക്ക് ഐഫോൺ കിട്ടുമോ? ഇതൊക്കെ അറിഞ്ഞിരിക്കണം

ഡൽഹി സ്വദേശിയായ നിതിൻ അഗർവാൾ 2019ൽ അലിഎക്സ്പ്രസിലൂടെ ഓർഡർ ചെയ്ത സാധാനമാണ് നാല് വർഷങ്ങൾക്ക് ശേഷം 2023ൽ ഡെലിവറി ചെയ്ത് ലഭിച്ചിരിക്കുന്നത്. ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നതിന് മുമ്പ് പലരും വില കുറഞ്ഞ സാധാനങ്ങൾ വാങ്ങിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായിരുന്നു അലിഎക്സ്പ്രസ്. ഈ അലിഎക്സ്പ്രസിലൂടെ കോവിഡിന് മുമ്പ് ഓർഡർ ചെയ്ത സാധാനമാണ് ടെക് ഇൻഫ്ലവെൻസറായി യുവാവിന് നാല് വർഷങ്ങൾക്ക് ശേഷം ലഭിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ യുവാവ് തന്റെ ഓർഡർ നാല് വർഷങ്ങൾക്ക് ശേഷം ലഭിച്ചുയെന്ന് വിവരം പങ്കുവെച്ചിരിക്കുന്നത്.

2020തിലാണ് അലിഎക്സ്പ്രസ്, ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് അപ്പുകൾക്കും വെബ്സൈറ്റുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തുന്നത്. രാജ്യസുരക്ഷയെ മുൻ നിർത്തിയാണ് ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നത്. ഇതെ തുടർന്ന് അലിഎക്സ്പ്രസിലൂടെ ഓർഡർ ചെയ്തവർക്ക് സാധനങ്ങൾ ലഭിക്കാതെ പോയിരുന്നു. ടെക് ഇൻഫ്ലുവൻസറുടെ ട്വീറ്റ് വൈറലായതോടെ അന്ന് ഓർഡർ ചെയ്തവർക്ക് ആ സാധനങ്ങൾ എന്നിങ്കിലും തങ്ങളുടെ മേൽവിലാസത്തിൽ വരുമെന്ന് പ്രതീക്ഷ ഉണ്ടായിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News