പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവയുടെ ലാവാ ബ്ലേസ് 5ജി ഫോണുകൾ ഇന്ത്യയിൽ എത്തി. 9,999 രൂപ വിലയിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്പ്സെറ്റ്, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. കഴിഞ്ഞ മാസമാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏറ്റവും കുറഞ്ഞ വിലയിൽ 5ജി സൗകര്യമുള്ള ഫോണുകൾ ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാവ ഈ ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നതെന്ന് ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്‌ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ പറഞ്ഞിരുന്നു.
Enter the world of speed with Blaze 5G.
Special launch day offer of Rs. 9,999/-
Available on Amazon: https://t.co/CQXNOYcrKN#Blaze5G #IndiaJeele5G #LavaMobiles #ProudlyIndian pic.twitter.com/ZBwDegqwr9— Lava Mobiles (@LavaMobile) November 7, 2022
ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. 4 ജിബി റാം, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഫോണുകൾക്ക് രണ്ട് കളർ വേരിയന്റുകളാണ് ഉള്ളത്. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീൻ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയാണ് ഫോണുകൾ വിപണിയിൽ എത്തച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെക്കാൻ ലാവാ ബ്ലേസ് 5 ജി ഫോണുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ : Realme 10 4G : റിയൽ മി 10 4ജി ഫോണുകളുടെ ഡിസൈൻ പുറത്തുവിട്ട് നിർമ്മാതാക്കൾ; ഫോണുകൾ ഉടനെത്തും
720 x 1600 പിക്സൽ എച്ച് ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. 90 Hz റിഫ്രഷ് റേറ്റോട് കൂടി എത്തുന്ന ഫോണിന് വൈഡ്വൈൻ എൽ 1 സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. വാട്ടർഡ്രോപ് നോച്ച് പാനലാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ആസ്പെക്ട റേഷ്യോ 20:9 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജിനൊപ്പം 7 എൻഎം മീഡിയടെക് ഡൈമെൻസിറ്റി 700 സിസ്റ്റം-ഓൺ-ചിപ്പാണ് ഉള്ളത്. ഡ്യൂവൽ റെയർ ക്യാമറ സിസ്റ്റമാണ് ഫോണിന് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറമെഗാപിക്സൽ ഡെപ്ത് ലെന്സ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ . കൂടാതെ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.
അതേസമയം റിയൽ മിയുടെ ഏറ്റവും പുതിയ റിയൽ മി 10 4ജി ഫോണുകളുടെ ഡിസൈൻ കഴിഞ്ഞ ഡോവസം പുറത്തുവിട്ടു. ഇന്തോനേഷ്യയിലാണ് ഫോണുകൾ അടുത്ത ആഴ്ച അവതരിപ്പിക്കുന്നത്. രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ ഡിസൈൻ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോണിന്റെ ടീസർ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫോണുകൾ ഉടൻ തന്നെ ആഗോള വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടിപ്പ്സ്റ്ററായ പരസ് ഗുലാനി ഫോണിന്റെ ഇന്ത്യയിലെ വിലയും സവിശേഷതകളും പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.ആഗോളവിപണിയിൽ ഫോണുകൾ എത്തിച്ചതിന് ശേഷം മാത്രമേ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുകളിൽ 4ജി കണക്റ്റിവിറ്റി മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരസ് ഗുലാനി പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് വാനില റിയൽ മി 10 4ജി ഫോണുകൾ 15000 ത്തിന് അടുത്തുള്ള വിലയിലായിരിക്കും ഇന്ത്യയിൽ എത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...