എഫ്-21 പ്രോയുടെ മൂന്ന് ഫോണുകൾ; ഗംഭീര ഓഫറിൽ ആമസോണിൽ നിന്നും വാങ്ങാം

64 എംപി ക്യാമറ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണുകളുടെ പ്രത്യേകത

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 01:21 PM IST
  • എഫ് 21 സീരിസിലെ ഏക 5G ഫോണാണിത്
  • തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾക്ക് ആനുകൂല്യം
  • 4500 എംഎഎച്ച് ബാറ്ററിയിൽ ഫാസ്റ്റ് ചാർജ്ജിങ്ങ് ഫെസിലിറ്റി
എഫ്-21 പ്രോയുടെ മൂന്ന് ഫോണുകൾ; ഗംഭീര ഓഫറിൽ ആമസോണിൽ നിന്നും വാങ്ങാം

ആമസോണിൽ നിന്നും ഓപ്പോയുടെ എഫ് 21 സീരിസ്  ഫോണുകൾ മികച്ച ഓഫറിൽ ഇപ്പോൾ വാങ്ങാം. 64 എംപി ക്യാമറ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണുകളുടെ പ്രത്യേകത. ഇവയുടെ മികച്ച ഒാഫറുകളും  ഡീലുകളും പരിശോധിക്കാം.

1-ഓപ്പോ എഫ്-21 പ്രോ 5G 

F21 സീരിസിലെ ഏക 5G ഫോണാണിത് 31,999 രൂപയാണ് ഫോണിൻറെ വില എന്നാൽ ഓഫറിൽ നിങ്ങൾക്ക് ഇത് 26,999 രൂപയ്ക്ക് വാങ്ങാം. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ കാർഡ് പേയ്‌മെന്റുകളിൽ 2,500  ക്യാഷ്ബാക്കും ലഭിക്കും. ഫോണിന് 14,100 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ലഭിക്കും.

2-ഓപ്പോ എഫ്-21 പ്രോ 

കോസ്മിക് ബ്ലാക്ക് വേരിയന്റിൽ പുറത്തിറക്കിയ  ഓപ്പോയുടെ രണ്ടാമത്തെ ഫോണാണിത്.  5G ഒഴികെ മറ്റെല്ലാ സവിശേഷതകളും എഫ് 21 പ്രോയ്ക്കുണ്ട്.  27,999 രൂപയാണ് ഫോണിന്റെ വില ഓഫറിൽ നിങ്ങൾക്ക് ഇത് 22,999 രൂപയ്ക്ക് വാങ്ങാം. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ കാർഡ് പേയ്‌മെന്റുകളിൽ 2500 ക്യാഷ്ബാക്കും 14,100 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും

3-ഓപ്പോ എഫ്-21 പ്രോ  (സൺസെറ്റ് ഓറഞ്ച്, 8GB റാം, 128 സ്റ്റോറേജ്) 

ഓറഞ്ച് കളർ വേരിയൻറിലെ  ഓപ്പോയുടെ മൂന്നാമത്തെ ഫോണാണിത്. 27,999 രൂപയാണ് നിലവിലെ ഫോണിൻറെ റേറ്റ്. ഓഫറിൽ വാങ്ങുമ്പോൾ 22,999 രൂപയാണ്. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ കാർഡ് പേയ്‌മെന്റുകളിൽ 2,500 രൂപയാണ് ക്യാഷ്ബാക്ക്. 14,100 രൂപയാണ് ഫോണിന് എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുന്നത്.

4- ഓപ്പോ എഫ്-21 പ്രോയുടെ സവിശേഷതകൾ

ഓറഞ്ച്, റെയിൻബോ, ബ്ലാക്ക് നിറങ്ങളിലായി റെട്രോ ലുക്കിലാണ് ഓപ്പോ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 6.43 ഇഞ്ച് ഫുൾ എച്ച് ഡി ആമോലെഡ് പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫൈബർഗ്ലാസ് ലെതർ ഫിനിഷ് ലുക്കും ഉണ്ട്. ഓർബിറ്റ് ലൈറ്റ് ഫീച്ചറും ഫോണിലുണ്ട്.

ഇതിനൊപ്പം ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 64 എംപിയാണ് പ്രധാന ക്യാമറയുടെ ക്വാളിറ്റി. ഒപ്പം മൈക്രോലെൻസുള്ള 2എംപി രണ്ട് ക്യാമറകളുമുണ്ട്. 16എംപി സെൽഫി ക്യാമറയാണ്  
ഫോണിനുള്ളത്. 4500 mAh ബാറ്ററിയിൽ ഫാസ്റ്റ് ചാർജ്ജിങ്ങ് ഫെസിലിറ്റി വഴി 5 മിനിറ്റിനുള്ളിൽ ഫോൺ 3 മണിക്കൂർ വരെ ചാർജ് ചെയ്യാൻ കഴിയും. സ്നാപ്ഡ്രാഗൺ 680 ഒക്ടാ കോർ പ്രൊസസറാണ് ഫോണിൻറെ പ്രധാന ആകർഷണം. നിലവിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും അടങ്ങുന്നതാണ് ഫോൺ മെമ്മറി 1 ടിബി വരെ ഇത് വർദ്ധിപ്പിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News