ചെന്നൈ: രാജ്യം പുതിയതായി നിർമ്മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിന്റെ (SSLV) രണ്ടാം ദൗത്യത്തിന് പൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 9.18 ന് എസ്എസ്എൽവി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.
#WATCH | Andhra Pradesh: ISRO launches Small Satellite Launch Vehicle-SSLV-D2- from Satish Dhawan Space Centre at Sriharikota to put three satellites EOS-07, Janus-1 & AzaadiSAT-2 satellites into a 450 km circular orbit pic.twitter.com/kab5kequYF
— ANI (@ANI) February 10, 2023
ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് വിക്ഷേപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ISRO നിർമ്മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്.-07, അമേരിക്കയിലെ അന്റാരിസ് നിർമ്മിച്ച ജാനസ് വൺ, ചെന്നൈയിലെ സ്പെയ്‌സ് കിഡ്‌സിന്റെ ആസാദി സാറ്റ്-2 എന്നിവയെയാണ് SSLV വഹിക്കുന്നത്.