ഇൻസ്റ്റാഗ്രാമിലെ (Instagram) ഐജിടിവി എന്ന സംവിധാനം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അറിഞ്ഞോളു ഇനി മുതൽ IGTV എന്ന പേര് നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ കാണാൻ സാധിക്കില്ല. കാരണം ഐജിടിവിയേയും ന്യൂസ് ഫീഡ് (News Feed) വീഡിയോകളേയും പുതിയ 'ഇന്‍സ്റ്റാഗ്രാം വീഡിയോ' എന്ന പേരില്‍ ഒന്നിപ്പിക്കാനാണ് ഇന്‍സ്റ്റാഗ്രാമിന്റെ പദ്ധതി. ദൈർഘ്യം കുറഞ്ഞതും കൂടിയതുമായ വീഡിയോകൾ ഇനി 'Instagram Video' എന്ന പേരിലാവും അറിയപ്പെടുക. ഉപയോക്താവിന്റെ പ്രൊഫൈലിൽ ഇതിനായി പുതിയ വീഡിയോ ടാബ് (Video Tab) അവതരിപ്പിക്കും.
അതേസമയം Reels പ്രത്യേക വിഭാഗമായി തന്നെ തുടരും. 2018ലാണ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാം IGTV അവതരിപ്പിച്ചത്. യൂട്യൂബിനോട് മത്സരിക്കുകയെന്നതായിരുന്നു ഐജിടിവി അവതരിപ്പിച്ചതിലൂടെ ഇന്‍സ്റ്റാഗ്രാം ലക്ഷ്യമിട്ടത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ന്യൂസ് ഫീഡിലും ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ളവ ഐജിടിവിയിലും നല്‍കുക എന്നതായിരുന്നു കമ്പനിയുടെ പദ്ധതി. ഐജിടിവിയ്ക്ക് വേണ്ടി പ്രത്യേകം ആപ്ലിക്കേഷനും ഉണ്ട്.
Also Read: ഒടുവിൽ തിരിച്ചെത്തി; Facebook, Instagram, WhatsApp സേവനങ്ങൾ തിരിച്ചെത്തി
2020 ൽ റീൽസ് കൂടി അവതരിപ്പിച്ചതോടെ ഇൻസ്റ്റാഗ്രാമിൽ മാറ്റങ്ങൾ വന്നു. ന്യൂസ് ഫീഡ് വീഡിയോ, റീൽസ് വീഡിയോ, ഐജിടിവി വീഡിയോ എന്നിങ്ങനെ മൂന്ന് തരം വീഡിയോ ഫോർമാറ്റുകൾ അതിലുണ്ടായി. ഇത് ഒഴിവാക്കി ഒറ്റ പ്ലാറ്റ് ഫോമിലേക്ക് കേന്ദ്രീകരിക്കുന്നതിനുമാണ് പുതിയ നീക്കം. ഇതുവഴി ന്യൂസ് ഫീഡ് വീഡിയോയും ഐജിടിവിയും ഒന്നിപ്പിക്കും. ചെറുവീഡിയോകൾ മുതൽ ദൈർഘ്യമേറിയ വീഡിയോകൾ വരെ ന്യൂസ് ഫീഡിൽ പങ്കുവെക്കാനാവും.
ഇൻസ്റ്റാഗ്രാം റീൽസ് സേവനം തുടങ്ങുന്നത് ടിക് ടോക്കുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ്. ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലയിൽ നിന്ന് മാറി വീഡിയോ ആപ്പ് ആയി മാറാനുള്ള ശ്രമത്തിലാണ് കമ്പനി. അതേസമയം ഐജിടിവി ആപ്പിനെ ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ് എന്ന് പേര് മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിലെ വീഡിയോ (Instagram Videos) ഉള്ളടക്കങ്ങളിൽ നിന്നും പരസ്യ വരുമാനം നേടാനുള്ള ശ്രമത്തിലാണ് കമ്പനി (Company). ഇതിനായി വീഡിയോ ക്രിയേറ്റർമാർക്ക് (Video Creators) പരമാവധി പ്രോത്സാഹനം നൽകുമെന്നാണ് പ്രഖ്യാപനം. അവരും വർഷം മുതൽ ഇൻസ്റ്റാഗ്രാമിലെ വീഡിയോ ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകുമെന്നാണ് ഫെയ്സ്ബുക്കിന്റെ (Facebook) പ്രഖ്യാപനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...