ഹ്യൂണ്ടായിയും മാരുതിയും പിന്നിൽ: ഏറ്റവും കുടൂതൽ വിറ്റഴിഞ്ഞ എസ്.യു.വി ടാറ്റയുടേത്

നവംബറിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നു ഹ്യൂണ്ടായി, മാരുതി എന്നിവയാണ് ഡിസംബറിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 11:38 AM IST
  • 7.29 ലക്ഷം മുതൽ 13.34 ലക്ഷം വരെയാണ് നെക്സോണിൻറെ ഇന്ത്യൻ വിപണി വില
  • 21.5 കിലോ മീറ്ററാണ് വണ്ടിയുടെ ശരാശരി മൈലേജ്
  • പെട്രോൾ, ഡീസൽ വേരിയൻറുകൾ ലഭ്യമാണ്.
ഹ്യൂണ്ടായിയും മാരുതിയും പിന്നിൽ: ഏറ്റവും കുടൂതൽ വിറ്റഴിഞ്ഞ എസ്.യു.വി ടാറ്റയുടേത്

വില കൂടിയും കുറഞ്ഞും ഇരിക്കുന്നുണ്ടെങ്കിലും എസ്.യു.വി വിൽപ്പന രാജ്യത്ത് ഗംഭീരമായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2021 ഡിസംബറിലെ കണക്ക് പ്രകാരം ടാറ്റയാണ് എസ്.യു.വി വിൽപ്പനയിൽ ഒന്നാമത്. 12899 ടാറ്റാ നെക്സോൺ വണ്ടികളാണ് ഡിസംബറിൽ മാത്രം വിറ്റതെന്ന് കണക്കുകൾ.

നവംബറിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നു ഹ്യൂണ്ടായി വെന്യൂ, മാരുതി വിറ്റാര ബ്രസ എന്നിവയാണ് ഡിസംബറിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.  ഇവ യഥാക്രമം 10,360 ഉം 9,531 ഉം വണ്ടികളാണ് രാജ്യത്ത് വിറ്റത്.

ALSO READ : ടൊയോട്ട ഇന്നോവ ക്രെസ്റ്റയ്ക്കും ഫോർച്ചൂണറിനും ലജെൻഡറിനും വില കൂട്ടി

നാലാം സ്ഥാനം ടാറ്റാ പഞ്ച് കയ്യടക്കിയിട്ടുണ്ട്. 8,008 വണ്ടികളാണ് പഞ്ചിൻറേത് വിറ്റ് പോയത്. ഹ്യൂണ്ടായി ക്രറ്റ, മഹീന്ദ്ര എസ്.യു.വി 300, കിയ സെൽറ്റോസ്, മഹീന്ദ്ര എസ്.യു.വി 700, കിയ സോണറ്റ്, വോക്സ് വാഗൺ ടിഗ്വാൻ എന്നീ വണ്ടികളാണ് ആദ്യ പത്തിലുള്ള മറ്റ് എസ്.യുവികൾ.

നവംബറിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നെക്സോണിൻറെ വിൽപ്പനയിലെ കുതിച്ചു കയറ്റം അതിശയകരമാണ്. 7.29 ലക്ഷം മുതൽ 13.34  ലക്ഷം വരെയാണ് നെക്സോണിൻറെ ഇന്ത്യൻ വിപണി വില. 1499 സി.സി എഞ്ചിനിൽ 118.36bhp ആണ് വണ്ടിയുടെ പവർ. 21.5 കിലോ മീറ്ററാണ് വണ്ടിയുടെ ശരാശരി മൈലേജ്. പെട്രോൾ, ഡീസൽ വേരിയൻറുകൾ ലഭ്യമാണ്.

ALSO READ : മാരുതി സുസൂക്കി മാത്രമല്ല, ടാറ്റയും ഹോണ്ടയും റെനോയും അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കും

എസ്.യു.വി പ്രേമം

Sport utility vehicle എന്നാണ് എസ്.യുവി.യുടെ പൂർണ രൂപം. 1991-ൽ ടാറ്റാ സിയറ എന്ന മോഡലിൽ തുടങ്ങിയ ടാറ്റയുടെ എസ്.വിയുവി സെഗ്മെൻറ് ഒരു കാലത്ത് വിപണിയിൽ താഴെയായിരുന്നെങ്കിലും പുതിയ മോഡലുകൾ കമ്പനിയെ മാർക്കറ്റിൽ ഉയർത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News