Governor| സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഗവർണർ,ആഞ്ഞടിച്ച് എ.കെ ബാലൻ

കണ്ണൂർ സർവ്വകലാശാലയിൽ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ല ഗവർണറുടെ സമീപനം ഭരണഘടന വിരുദ്ധവും സർവ്വകലാശാല നിയമത്തിന വിരുദ്ധവുമാണ്

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 09:41 AM IST
  • കണ്ണൂർ സർവ്വകലാശാലയിൽ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ല
  • വിസിയുടെ പുനർ നിയമനമായി ബന്ധപ്പെട്ട് ഗവർണർ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു
  • സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നതായും എകെ ബാലൻ പറഞ്ഞു
Governor| സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഗവർണർ,ആഞ്ഞടിച്ച് എ.കെ ബാലൻ

തിരുവനന്തപുരം: ഗവർണറുടെ സമീപനം കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാൻ ആകാത്തതെന്ന് എകെ ബാലൻ.എന്തു വില കൊടുത്തും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഗവർണർ.ഭരണഘടനാ സ്ഥാപനങ്ങളെ പോലും നിർലജ്ജം രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നും ബാലൻ പറഞ്ഞു.
 

കണ്ണൂർ സർവ്വകലാശാലയിൽ നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ല. ഗവർണറുടെ സമീപനം ഭരണഘടന വിരുദ്ധവും സർവ്വകലാശാല നിയമത്തിനും വിരുദ്ധമാണ്,സ്വാഭാവിക നീതിക്കും ചേരുന്നതല്ല, സ്റ്റേ ചെയ്തതിനുശേഷം ആണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് ഇത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നും ബാലൻ പറഞ്ഞു,

ALSO READ:  Priya Varghese Appointment | പ്രിയവർഗീസിൻറെ നിയമനത്തിൽ വിട്ടു വീഴ്ചയില്ലാതെ ഗവർണർ, കോടതിയെ സമീപിക്കാൻ കണ്ണൂർ വിസി?

വിസിയുടെ പുനർ നിയമനമായി ബന്ധപ്പെട്ട ഗവർണർ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഹൈക്കോടതി വിധി വിസിക്ക് അനുകൂലമായിരുന്നു എന്നിട്ടും അതിനെയും രാഷ്ട്രീയ നിയമനം എന്നു പറയുന്നു.കൂടുതൽ സ്കോർ ഉള്ള ആളുകൾക്ക് സർവകലാശാല നിയമപ്രകാരം പ്രത്യേക വെയിറ്റേജ്  ഇല്ല.

മിനിമം സ്കോർ ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.ഗവർണർ ആധികാരികമായി നിയമപദേശം തേടണം ഭരണഘടനാ സ്ഥാപനത്തിൽ നിന്ന് നിയമപദേശം തേടണം.നേതാക്കളുടെ മക്കളായതുകൊണ്ട് അർഹതപ്പെട്ട ആർക്കും ജോലി നൽകാതിരിക്കാൻ കഴിയില്ല.അനർഹമാണെങ്കിൽ ശരിയെന്നും മെരിറ്റ് ഉള്ളവരെ ഒഴിവാക്കുന്നത് നീതി നിഷേധമാണെന്നും ബാലൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News