ന്യൂഡല്‍ഹി: ഗൂഗിളിൻറെ (Google) കിടിലൻ ഫീച്ചർ ഡാർക്ക് മോഡ് പുറത്തിറക്കി. ഡെസ്ക്ടോപ്പ് വേർഷനുകൾക്കായാണ് പുതിയ അപ്ഡേറ്റ്. വരുമെന്ന് പലതവണ പറഞ്ഞിട്ടും പുറത്തിറങ്ങിയിരുന്നില്ല വിൻഡോസ് 10,മാക് ഒ.എസ്. പ്ലാറ്റ് ഫോമുകളിൽ അപ്ഡേറ്റ് എത്തും.
2020 ഡിസംബറിലാണ് ഡെസ്ക് ടോപ്പുകളില്‍ ഡാര്‍ക്ക് മോഡ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഗൂഗിള്‍ പ്രഖ്യാപിച്ചത്. പിന്നീട് പലതവണ ഇത് ടെസ്റ്റിങ്ങ് എന്ന രൂപേനെ യൂസേഴ്സിലേക്ക് അവതരിപ്പിച്ചിരുന്നു.
എങ്ങിനെ മാറ്റാം പുതിയ അപ്ഡേറ്റ്
യൂസേഴ്സിന് ചെയ്ഞ്ച് തീം എന്ന പേരില്‍ സെര്‍ച്ച് പേജിന്റെ (Search Engine) വലതുവശത്തുളള ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തീം മാറ്റാം. ഇതിന് പുറമേ ഡാര്‍ക്ക് തീം ലഭ്യമാണെന്ന സന്ദേശങ്ങളും കംപ്യൂട്ടറുകളിലേക്ക് ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും പെട്ടന്ന് ഫീച്ചര്‍ ലഭ്യമായി തുടങ്ങണമെന്നില്ലെന്നും കമ്ബനി പറയുന്നു.
ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?
ഡാർക്ക് മോഡ് കൊണ്ടുള്ള ഗുണങ്ങൾ
പ്രധാനമായും കമ്പ്യൂട്ടറിനുമുന്നിൽ ഏറെ നേരം ചിലവഴിക്കുന്നവർക്ക് കണ്ണിന് വിശ്രമമെന്ന നിലയിലായിരിക്കും ഡാർക്ക് മോഡ് ഫീച്ചറുകൾ കൊണ്ടുള്ള ഗുണം.ഡെസ്ക്ടോപ്പിൻറെ ഭംഗി തന്നെ മാറുമെന്നതാണ് പുതിയ ഫീച്ചറിൻറെ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...