ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പാണ് വാട്ട്സ്ആപ്പ്. മെസ്സേജ് അയക്കാനും, വോയിസ് മെസ്സേജ് അയക്കാനും, ഓഡിയോ - വീഡിയോ കാളുകൾക്കും, സ്റ്റിക്കറുകളും. ജിഫുകൾ അയക്കാനും സംവിധാനങ്ങൾ ഉണ്ട്. അടുത്തിടെ വാട്ട്സ് ആപ്പിന്റെ വോയിസ് മെസ്സേജിങ് സംവിധാനം മെച്ചപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ചിലപ്പോൾ മെസ്സേജ് കേൾക്കാതിരിക്കുകയും, റെക്കോർഡ് ആകാതെയിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ ഫോണുകളിൽ തന്നെ പരിഹരിക്കാൻ കഴിയും.
ഇത് പരിചരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
സ്റ്റെപ് 1 : വാട്ട്സ്ആപ്പ് ഫോഴ്സ് സ്റ്റോപ്പ് ചെയ്യുക
വാട്ട്സ്ആപ്പ് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് ആപ്പ് ഫോഴ്സ് സ്റ്റോപ്പ് ചെയ്യുകയാണ്. ഇത് ചെയ്യാനായി വാട്ട്സ്ആപ്പ് ഐക്കണിൽ 2 സെക്കൻഡ് അമർത്തി പിടിക്കുക. അപ്പോൾ നിങ്ങൾക്ക് ഫോഴ്സ് സ്റ്റോപ്പിനുള്ള ഓപ്ഷൻ ലഭിക്കും. ഐഫോണിൽ ആണെകിൽ വാട്ട്സ് ആപ്പ് ക്ലോസ് ചെയ്ത് ഓപ്പൺ ചെയ്താൽ മതിയാകും.
ALSO READ: iPhone Face ID | മാസ്ക് ധരിച്ചും ഫോൺ അൺലോക്ക് ചെയ്യാം, പുതിയ ഫീച്ചറുമായി ആപ്പിൾ
സ്റ്റെപ് 2 : വാട്ട്സ്ആപ്പ് പെർമിഷനുകൾ ഓൺ ചെയ്യുക
മെസ്സേജുകൾ റെക്കോർഡ് ചെയ്യാനും, വോയ്സ് മെസ്സേജുകൾ അയക്കാനുമുള്ള പെർമിഷൻ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഫോണിന്റെ സ്റ്റോറേജിലും, മൈക്രോഫോണിനും പെർമിഷൻ ഇല്ലാത്തത് മൂലമാകാം നിങ്ങളുടെ വോയ്സ് മെസ്സേജ് പ്രവർത്തിക്കാത്തത്. ഈ പെർമിഷനുകൾ ഓൺ ചെയ്യുക.
സ്റ്റെപ് 3 : ഫോണിൽ ആവശ്യമായ സ്റ്റോറേജ് ഉണ്ടോയെന്ന് പരിശോധിക്കുക
ഫോണിൽ ആവശ്യമായ സ്റ്റോറെജ് ഇല്ലെങ്കിൽ നിങ്ങൾക്ക് വോയ്സ് മെസ്സേജ് ഡൗൺലോഡ് ചെയ്യാനും, മെസ്സേജ് റെക്കോർഡ് ചെയ്യാനും സാധിക്കില്ല. ആവശ്യത്തിന് സ്റ്റോറേജ് ഇല്ലെങ്കിൽ മീഡിയ ഡിലീറ്റ് ചെയ്തതിന് ശേഷം സ്റ്റോറേജ് സ്പേസ് ലഭ്യമാക്കുക.
ALSO READ: Redmi Note 11 Series : റെഡ്മി നോട്ട് 11 സീരീസ് ഇന്നെത്തുന്നു; അറിയേണ്ടതെല്ലാം
സ്റ്റെപ് 4 : വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക
നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ തന്നെയാണ് ഡൗൺലോഡ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുക. വോയിസ് മെസ്സേജുകൾ അയക്കാൻ സാധിക്കാത്ത നിങ്ങൾ വാട്ട്സ്ആപ്പിന്റെ പഴയ വേർഷൻ ഉപയോഗിക്കുന്നത് മൂലമാക്കാം. അതിനാൽ തന്നെ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...