ന്യൂഡൽഹി: ഉത്സവ സീസൺ എത്തിയതോടെ ഫ്ലിപ്പ്കാർട്ടിൽ ഉടൻ തന്നെ ബിഗ് ബില്യൺ ഡേയ്സ് സെയിൽസിനും തുടക്കമാകും. വിൽപ്പന തീയതികളുടെ അന്തിമ പ്രഖ്യാപനത്തിന് മുന്നോടിയായി, മൊബൈലുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ, ഓഡിയോ ആക്സസറികൾ, ടിവികൾ, മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയുടെ ചില മികച്ച ഓഫറുകൾ ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടു.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകളുമായി സഹകരിച്ച് വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും സെയിലിൽ ഉണ്ടാവും. 10 ശതമാനം കിഴിവും , ഓരോ ബാങ്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, നിങ്ങളുടെ Paytm അക്കൗണ്ട് വഴി പണമടയ്ക്കുമ്പോൾ നിങ്ങൾക്ക് ക്യാഷ്ബാക്കും ലഭിക്കും.
EMI ഓഫറുകളിൽ നിങ്ങൾക്ക് ക്യാഷ്ബാക്കിനായി ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡും തൽക്ഷണ ക്രെഡിറ്റിനായി ഫ്ലിപ്കാർട്ട് പേ ലെറ്ററും ഉപയോഗിക്കാം.
സ്മാർട്ട് ഫോൺ
റിയൽമി, പോക്കോ, വിവോ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളിൽ കിഴിവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ് തങ്ങളുടെ സ്മാർട്ട്ഫോൺ സെഗ്മെൻറുകൾ കുറഞ്ഞ വിലയിൽ വിൽപ്പനക്ക് എത്തിക്കും. ആപ്പിൾ ഐഫോണുകൾ പുതിയതും താങ്ങാനാവുന്നതുമായ വിലയിൽ വാങ്ങാം.
ലാപ്ടോപ്പ്
നിങ്ങൾ ഗെയിമിംഗ് ലാപ്ടോപ്പുകൾക്കായി തിരയുകയാണെങ്കിൽ, നിങ്ങൾക്ക് 40 ശതമാനം വരെ ലാഭിക്കാൻ കഴിയുന്ന മികച്ച അവസരമാണ് ബിഗ് ബില്യൺ സെയിൽസ്. നിരവധി ബ്രാൻഡ് ടിവികൾക്കും മറ്റ് ഉപകരണങ്ങൾക്കും കിഴിവുകൾ ലഭിക്കും, ഉപഭോക്താക്കൾക്ക് ടിവികളിൽ 8,999 രൂപ മുതൽ 80 ശതമാനം വരെ കിഴിവ് ലഭിക്കും. , ഗൃഹോപകരണങ്ങൾ, ഫാനുകൾ, ഗീസറുകൾ, എസി എന്നിവ വിലക്കിഴിവിൽ വാങ്ങാം.\
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...