Thiruvanathapuram: കുറെ ദിവസങ്ങളായി WhatsApp ലും മറ്റ് സോഷ്യൽ മീഡിയയിലും ഏറ്റവും കുടുതൽ കറങ്ങി നടക്കുന്ന മെസേജുകളിൽ ഒന്നാണ് 3 Blue Tick വീണാൽ സർക്കാർ മെസേജ് കണ്ടു എന്നുള്ളത്. ഇത് മത്രമല്ല അക്കങ്ങൾ ഇട്ട് നിരത്തിയ ബാക്കി വിവരങ്ങള്ളുണ്ട് ഇതിനോടൊപ്പം. Blue Tick മാത്രമല്ല ഇടയ്ക്ക് പുതുതായി ചുവന്ന് ശരിയും ഉൾപ്പെടുത്തി വാട്സ്ആപ്പ് പോലും അറിയാത്ത അപ്ഡേറ്റും നൽകിയാണ് പ്രചരിക്കുന്ന മേസേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ മെസേജുകളും സർക്കാരിനും സർക്കാരിന്റെ മറ്റ് വിഭാഗങ്ങൾക്കും കാണാൻ സാധിക്കുമെന്നാണ് Forward ചെയ്ത് വിടുന്ന ഇത്തരം പ്രചാരണങ്ങളുടെ ഉള്ളടക്കം.
ALSO READ: WhatsApp privacy update: ഇന്ത്യൻ ഉപഭോക്താക്കളോട് വിവേചനം കാട്ടുന്നുവെന്ന് കേന്ദ്രം
എന്നാൽ ഈ മെസേജുകളിൽ ഉള്ള വിവരങ്ങൾ വ്യാജമാണെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യുറോയെ ഉദ്ദരിച്ച കേരള പൊലീസും (Kerala Police) അറിയിച്ചിട്ടുണ്ട്. ഈ മെസേജുകൾ ആദ്യം തന്നെ വടക്കെ ഇന്ത്യയിൽ വൻതോതിൽ വ്യാജ പ്രചാരണം ലഭിച്ചപ്പോഴാണ് PIB Fact Check കണ്ടെത്തി ജനുവരി 29ന് ഇക്കാര്യം അറിയിക്കുന്നത്. ആ മെസേജുകൾ പതിയെ വടക്ക് നിന്ന് തെക്കിലേക്ക് യാത്ര ചെയ്ത് ഭാഷയും മാറി കേരളത്തിൽ പ്രചാരണം ആരംഭിക്കുകയും തുടങ്ങി.
दावा: एक #Whatsapp मैसेज में दावा किया जा रहा है कि केंद्र सरकार ने व्हाट्सएप्प और फोन कॉल के लिए नए संचार नियम लागू किए हैं। #PIBFactCheck: यह दावा #फ़र्ज़ी है। केंद्र सरकार ने व्हाट्सएप्प व फोन कॉल के संबंध में नए संचार नियम लागू करने की ऐसी कोई घोषणा नहीं की है। pic.twitter.com/5D7v8xthc0
— PIB Fact Check (@PIBFactCheck) January 29, 2021
ALSO READ: WhatsApp പഠിച്ച പതിനെട്ടും നോക്കുന്നു; എന്നാൽ ഉപഭോക്താക്കളുടെ പാലയനം കുറയുന്നില്ല
അങ്ങനെ കേരളത്തിൽ വലിയ തോതിൽ പ്രചാരണം ലഭിച്ച ഈ മെസേജുകളിൽ സംശയം പ്രകടിപ്പിച്ച ചിലർ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് മെസേജുകളും കമന്റുകളും അയച്ചു കൊണ്ടിരുന്നു. അപ്പോഴാണ് അറയുന്നത് ഇത് മറനാടൻ വ്യാജനാണെന്നും മൊഴിമാറ്റി കേരളത്തിൽ കറങ്ങി നടക്കുകയാണെന്ന്. കേരള പൊലീസും ഇതിന് പറ്റി ഒരു പഠനം നടത്തി അവസാനം പിഐബിയുടെ ഫാക്ട് ചെക്ക് കണ്ടെത്തി. ഫേസ്ബുക്കിലുടെ (Facebook) എല്ലാവരെയും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാലും ഈ മറുനാടൻ വ്യാജൻ നാളെ നാളെ എന്ന് പറഞ്ഞ് ഇപ്പോഴും കറങ്ങി നടക്കുകയാണ് മലയാളികളുടെ വാട്സ്ആപ്പിലൂടെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...