Facebook Layoffs: ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും, സൂചന നല്‍കി ഫേസ്ബുക്ക്

Facebook Layoffs:  കമ്പനി പുനഃസംഘടനയും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 02:53 PM IST
  • ടെക് മേഖലയ്ക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട് അതായത്, എക്കാലത്തെയും ഏറ്റവും മോശമായ പിരിച്ചുവിടലുകളിൽ ഒന്നിൽ, ഫേസ്ബുക്ക് കഴിഞ്ഞ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Facebook Layoffs: ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും, സൂചന നല്‍കി ഫേസ്ബുക്ക്

Facebook Layoffs: ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന സൂചന നല്‍കി മെറ്റ (ഫേസ്ബുക്ക്). കൂടാതെ മെറ്റ പുതിയ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായും  പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനി പുനഃസംഘടനയും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്. ഹ്യൂമൻ റിസോഴ്‌സ്, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, ഉന്നത എക്‌സിക്യൂട്ടീവുകൾ എന്നിവരോട് കമ്പനിയുടെ അധികാരശ്രേണികള്‍  കുറയ്ക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, ഉയര്‍ന്ന പദവിയില്‍ ഉള്ളവരെ താഴ്ന്ന തലത്തിലുള്ള സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനും കമ്പനി പദ്ധതിയിടുന്നതായി സൂചനയുണ്ട്. 

Also Read:  Delhi Excise Policy Case: എക്‌സൈസ് അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പിഎയെ ചോദ്യം ചെയ്തു

മെറ്റ വീണ്ടും ജീവനക്കാരെ കുറയ്ക്കുമെന്ന സൂചന അടുത്തിടെ  മാര്‍ക്ക്‌ സക്കർബർഗും നല്‍കിയിരുന്നു.

ടെക് മേഖലയ്ക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട്  അതായത്, എക്കാലത്തെയും ഏറ്റവും മോശമായ പിരിച്ചുവിടലുകളിൽ ഒന്നിൽ, ഫേസ്ബുക്ക് കഴിഞ്ഞ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 13 ശതമാനമായിരുന്നു.  ഇതോടൊപ്പം, 2023 ക്യു 1 വരെ നിയമനം മരവിപ്പിക്കുകയും ചെയ്തിരുന്നു.  മെറ്റയുടെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യത്തേതാണ് കഴിഞ്ഞ വർഷത്തെ പിരിച്ചുവിടലുകൾ...!!
 
കോവിഡ് മഹാമാരിയുടെ കാലത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിലെ കുതിച്ചുചാട്ടം നേരിടാൻ കമ്പനി അധികം ജീവനക്കാരെ നിയമിച്ചിരുന്നു.  ഇ-കൊമേഴ്‌സിന്‍റെ വന്‍ കുതിപ്പ് വലിയ വരുമാന വളർച്ചയിലേക്ക് നയിക്കുകയും ചെയ്തു. പാൻഡെമിക് അവസാനിച്ചതിന് ശേഷവും ഇത് തുടരുന്ന സ്ഥിതിയാണ് പ്രതീക്ഷിച്ചത്. പലരും ഇതാണ് പ്രവചിച്ചത്, അതിനാല്‍, നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു, എന്നാല്‍, സംഭവിച്ചത് മറിച്ചാണ്.. അടുത്തിടെ  സക്കർബർഗ്  വ്യക്തമാക്കിയിരുന്നു. 

അതുകൂടാതെ, മെറ്റ 7000 ജീവനക്കാർക്ക് ' അവരുടെ പ്രകടന അവലോകനത്തില്‍ ‘Subpar’ (ശരാശരിയില്‍  താഴെ) റേറ്റിംഗാണ് നല്‍കിയിരിയ്ക്കുന്നത്. ഇത് കമ്പനിയിൽ കൂടുതൽ പിരിച്ചുവിടലുകൾക്ക് വേദിയൊരുക്കിയേക്കാം എന്നാണ് സൂചന. 
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News