കിടിലൻ ഫീച്ചറുകളുമായി ഫേസ്ബുക്കിന്റെ സ്മാർട്ട് വാച്ച് ഉടൻ വിപണിയിലേക്ക് എത്തും. ഹാർട്ട് ബീറ്റ് മോണിറ്റർ അടക്കമുള്ളവയാണ് ഇതിന്റ സവിശേഷതകളെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ അങ്ങിനെ പറയപ്പെടാൻ മാത്രം ഗാഡ്ജെറ്റുകളൊന്നും ഫേസ്ബുക്കിനില്ല. പോർട്ടൽ,പോർട്ടൽ പ്ലസ് എന്നീ വീഡിയോ കോളിങ്ങ് ഗാഡ്ജെറ്റുകളുണ്ടെങ്കിലും ഇവയൊന്നും ഇപ്പോൾ പ്രചാരിത്തിലില്ല എന്നുമാത്രമല്ല. ഇന്ത്യയിൽ ഇവയൊന്നും കാണാൻ പോലുമില്ല.
2022 ഒാടെയാണ് കമ്പനി ആദ്യ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. സ്മാർട്ട് ഫോണുകളോട് കിട പിടിക്കുന്നതാവണം വാച്ചെന്നാണ് ഫേസ് ബുക്കിന്റെ നിർബന്ധം ഇത് കണക്കിലെടുത്തായിരിക്കും നടപടി.
ഡിറ്റാചബിൾ ക്യാമറ ഫീച്ചറോടെയാണ് വാച്ചെത്തുന്നത് 108 ക്വാളിറ്റിയിൽ ഇവയിൽ ചിത്രങ്ങൾ പകർത്താനാവും. ഇതുവഴി ചിത്രമെടുത്ത് അപ്പോൾ തന്നെ ഫേസ് ബുക്കിൽ പങ്ക് വെക്കാനുള്ള ഒാപ്ഷനും ഉണ്ടാവും. നിലവിൽ ലഭ്യമായിട്ടുള്ള എല്ലാ സ്മാർട്ട് വാച്ചുകളുടെയും സവിശഷതകളും പ്രത്യേകതകളും ഇതിനും ഉണ്ടാവും.
ALSO READ: New IT Rule: കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ WhatsApp ഡൽഹി ഹൈക്കോടതിയിൽ
വാച്ചിന്റെ ഡിസൈൻ മാത്രം ഇപ്പോഴും അഞ്ജാതമാണ്. ബ്ലാക്ക്,വൈറ്റ്, ഗോൾഡ് നിറങ്ങളിലാണ് വാച്ച് ലഭ്യമായിട്ടുള്ളത്. കുറഞ്ഞത് 400 ഡോളറെങ്കിലുമാണ് അമേരിക്കയിൽ ഇതിന് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 2500-3000 റേഞ്ചിൽ പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...