ന്യൂഡൽഹി: നമ്മുക്ക് ഏറ്റവും വിലപ്പെട്ട ഒന്ന് ഉണ്ടെങ്കിൽ അത് ഡാറ്റയാവും. പുതിയ കാലത്ത് നമ്മുടെ പക്കൽ നിന്നും ചോരുന്നതും അല്ലെങ്കിൽ നമ്മൾ അറിയാതെ നമ്മളിൽ നിന്നും അപഹരിക്കപ്പെടുന്നതും നമ്മുടെ ഡാറ്റ തന്നെ. ഇത്തരത്തിൽ ഡാറ്റ സംബന്ധിച്ച് സ്വകാര്യ ഉറപ്പാക്കേണ്ടത്. ഏറ്റവും പ്രാഥമികമായ കാര്യമാണ്. നമ്മുടെ സെർച്ച് ഹിസ്റ്ററികൾ പോലും നമ്മളറിയാതെ ഡാറ്റയായി മാറുന്നു.
ഇനി ഫേസ്ബുക്കിൻറെ കാര്യമെടുക്കാം. തങ്ങളുടെ ഉപയോക്താക്കൾ എന്താണ് കാണാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ അവർ എങ്ങനെ വിവരങ്ങൾ തിരയുന്നു എന്നതിനെക്കുറിച്ച് എല്ലാം ഫേസ്ബുക്കിന് രേഖകളുണ്ട്. ഇത് കൊണ്ട് തന്നെ ഫേസ്ബുക്കിൽ സെർച്ച് ഹിസ്റ്ററി വളരെ പ്രധാന്യമുള്ള കാര്യമാണ്. ഒരു തവണ എന്തെങ്കിലും തിരഞ്ഞാൽ അത് ഡാറ്റയായി മാറുന്നു. ഇത്തരത്തിൽ സെർച്ച് ഹിസ്റ്ററികൾ കളയാൻ എന്ത് ചെയ്യാം എന്ന് നോക്കാം.
ALSO READ: iQOO Neo 6 : കിടിലൻ ഫീച്ചറുകളുമായി iQOO യുടെ നിയോ 6; അറിയേണ്ടതെല്ലാം
സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളെ അനുവദിക്കുന്നു. ഗൂഗിൾ ക്രോമിലെ സെർച്ച് ഹിസ്റ്ററി കളയുന്നതുപോലെ ഫേസ്ബുക്ക് സെർച്ച് ഹിസ്റ്ററിയും ഇല്ലാതാക്കാൻ സാധിക്കും. Android, iOS ഒഎസുകളിൽ ഇത് ഉപയോഗിക്കാം.
ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഫേസ്ബുക്ക് ആപ്പ് തുറക്കണം. തുടർന്ന് സ്ക്രീനിന്റെ മുകളിൽ നൽകിയിരിക്കുന്ന സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്യണം. അടുത്ത് വരുന്ന പേജിൽ സെർച്ച് റിസൾട്ടുകൾക്ക് അടുത്തായി നൽകിയിരിക്കുന്ന എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇവിടെ ഇപ്പോൾ ഇവിടെ നിങ്ങൾ ക്ലിയർ സെർച്ചിൽ ക്ലിക്ക് ചെയ്യണം. ഇതോടെ ഫേസ്ബുക്ക് സെർച്ച് ഹിസ്റ്ററി ഡിലീറ്റാകും.
വെബ് ബ്രൗസറിൽ
ആദ്യം വെബ് ബ്രൗസറിൽ ഫേസ്ബുക്ക് തുറക്കാം. അതിനുശേഷം ഡ്രോപ്പ് ഡൗൺ മെനുവിൽ ക്ലിക്ക് ചെയ്യുക. സ്ക്രീനിന്റെ വലതുവശത്ത് ഇത് കാണാം.
തുടർന്ന് പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ഇനി ആക്ടിവിറ്റി ലോഗിൽ ക്ലിക്ക് ചെയ്യുക.
അതിനുശേഷം നിങ്ങൾ ലോഗിൻ ചെയ്ത മുതലുള്ള എല്ലാ പ്രവർത്തനങ്ങളും തിരഞ്ഞെടുക്കണം.ഇവിടെ സെർച്ച് ഹിസ്റ്ററി സെലക്ട് ചെയ്ത് ക്ലിയർ സെർച്ചിൽ ക്ലിക്ക് ചെയ്യുക.
ഇതുവഴി നിങ്ങൾക്ക് എളുപ്പത്തിൽ ഫേസ്ബുക്ക് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...