ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ കാലമാണിത്. യുപിഐ വഴിയുള്ള ഇടപാടുകളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി വൻ വർധനയാണ് കണ്ടുവരുന്നത്. വഴിയോര കച്ചവടക്കാർ മുതൽ റീട്ടെയിൽ വ്യാപാരികൾ വരെ പണം കൈമാറുന്നത് ഇപ്പോൾ യുപിഐ വഴിയാണ്. യുപിഐ സംവിധാനം സുരക്ഷിതമാണ്. എന്നാൽ നമ്മളുടെ അശ്രദ്ധ കൊണ്ട് അബദ്ധങ്ങൾ സംഭവിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തേക്കാം. അതിനാൽ ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ എപ്പോഴും ശ്രദ്ധയോട് കൂടി ചെയ്യുക.
അശ്രദ്ധ മൂലം പലർക്കും പറ്റുന്ന അബന്ധമാണ് തെറ്റായ നമ്പരിലേക്ക് പണം അയക്കുന്നത്. തെറ്റായ യുപിഐ ഐഡിയിൽ പണം അയയ്ക്കുമ്പോൾ അത് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകും എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണല്ലോ? അത്തരത്തിൽ തെറ്റായ നമ്പരിലേക്ക് പണം അയച്ചാൽ എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
പലരും ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാകും. അങ്ങനെ സംഭവിച്ചാൽ പരിഭ്രാന്തരാകുകയല്ല വേണ്ടത്. നിങ്ങൾ ഏത് പേയ്മെന്റ് സംവിധാനം ഉപയോഗിച്ചാണോ പണമിടപാട് നടത്തിയത് അതിൽ പരാതി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ആർബിഐ നൽകുന്ന നിർദേശം. പേടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ആളുകളും കൂടുതലായി ഉപയോഗിക്കുന്നത്. ഇവയുടെ ഉപഭോക്തൃ സേവനത്തിൽ നിങ്ങൾക്ക് പരാതി നൽകാം. അതിൽ നിന്നും നിങ്ങൾക്ക് സഹായം തേടുകയും റീഫണ്ടിനായി അഭ്യർത്ഥിക്കുകയും ചെയ്യാം.
ഈ ആപ്പുകൾ നിങ്ങളുടെ പ്രശ്‌നം പരിഹരിച്ചില്ല എന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾ ചെയ്യേണ്ടത് ആർബിഐയുടെ ഓംബുഡ്‌സ്മാനെ സമീപിക്കുകയെന്നതാണ്. ഉപഭോക്തൃ പരാതികൾ പരിഹരിക്കാൻ ആർബിഐ നിയോഗിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാൻ. യുപിഐ, ഭാരത് ക്യുആർ കോഡ് എന്നിവ വഴിയുള്ള പേയ്‌മെന്റ് ഇടപാടുകളെ സംബന്ധിച്ച് ആർബിഐ നിർദ്ദേശങ്ങളുണ്ട്. പേയ്‌മെന്റ് സംവിധാനം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുകയോ, തുക തിരികെ നൽകാതിരിക്കുകയോ ചെയ്താൽ ഉപഭോക്താവിന് പരാതി ഫയൽ ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...