Kochi : വൻ ജനപ്രീതി ലഭിച്ച ക്ലബ്ഹൗസ് (ClubHouse) എന്ന ആപ്ലിക്കേഷന് മലയാളികൾക്കിടെ വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സംസാരിക്കാൻ ഇഷ്ടപ്പെടുന്ന മലടയാളികൾക്ക് നഷ്ടപ്പെട്ടുപോയ ഒത്തുചേരലുകളാണ് ഈ ലോക്ഡൗണിൽ (Lockdown) ക്ലബ്ഹൗസിലൂടെ മലയാളികൾ വൃഛ്വലായി ഒത്തുച്ചേരുന്നത്. ക്ലബ്ഹൗസ് ഒന്ന് ഹിറ്റായി വന്നപ്പോഴാണ് ഫേക്ക് അക്കൗണ്ടുകളുടെ (Fake Account) ബഹളം വർധിക്കുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ പൃഥ്വിരാജും (Prithviraj) ദുൽഖർ സൽമാനും (Dulquer Salman).
ഇരു താരങ്ങളുടെ പേരിൽ വൻതോതിലാണ് ക്ലബ്ഹൗസിൽ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഒന്നും രണ്ടുമാത്രമല്ല നിരവധി അക്കൗണ്ടുകൾ വന്ന സാഹചര്യത്തിൽ താരങ്ങൾക്ക് തന്നെ നേരിട്ട ഇറങ്ങി പറയേണ്ട അവസ്ഥയെത്തി.
താൻ ക്ലബ്ഹൗസിൽ ഇല്ല എന്നാണ് ദുൽഖർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ പേരി തെറ്റിധാരണങ്ങൾ സൃഷ്ടിക്കരുതെന്നും ദുൽഖർ അറിയിക്കുകയും ചെയ്തു.
പൃഥ്വിരാജാകട്ടെ ദി റിയൽ പൃഥ്വി എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിനോട് സാമ്യമുള്ള പേരിലുള്ള ക്ലബ്ഹൗസ് അക്കൗണ്ടുകൾ വ്യാജമാണെന്നാണ് അറിയിച്ചിരിക്കുന്നത്. താൻ ക്ലബ്ഹൗസിൽ ഇല്ല എന്നും താരം അറിയിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ അറിയിച്ചിരിക്കുന്നത്.
വൻ ജനപ്രീതി ലഭിച്ച ക്ലബ്ഹൗസിന് കഴിഞ്ഞ ദിവസം ഉണ്ടായ ഉപഭോക്താക്കളുടെ ഒഴുക്കിനെ തുടർന്ന് ആപ്പിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ആപ്പിനെ കുറിച്ച് നിരവധി പ്രശ്നങ്ങളാണ് പല ഇടങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്. റൂമിൽ നിന്ന് തന്നെ തനിയെ പുറത്താകുന്നു. തനിയെ മ്യൂട്ടാകുന്നു. തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആപ്പിന് പെട്ടെന്ന് ലഭിച്ച ജനപ്രീതി കാരണം നിരവധി പേരുടെ ട്രാഫിക്കാണ് ഉണ്ടായിരിക്കുന്നത്. ഇതെ തുടർന്നാണ് ഇത്തരത്തിലുള്ള ബഗ്ഗുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മില്ല്യൺ യുസേഴ്സാണ് ക്ലബ് ഹൗസിന് ലഭിച്ചിരിക്കുന്നത്. മെയ് 25നാണ് ക്ലബ് ഹൗസ് ആൻഡ്രോയിഡിൽ സർവീസ് ആരംഭിച്ചത്. വെറും 5 ദിവസം കൊണ്ടാണ് ആപ്പിന് 2 മില്ല്യൺ യുസേഴ്സിനെ സ്വന്തമാക്കുന്നത്.
ALSO READ : 5G നടപ്പിലാക്കരുത് ; നടി Juhi Chawla ഡൽഹി ഹൈക്കോടതിയെ ഹർജി സമർപ്പിച്ചു
എന്താണ് ക്ലബ് ഹൗസ്?
സെമിനാർ, അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസ്, ചർച്ച വേദികൾ അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യങ്ങകൾ വൃഛ്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്. ചുരുക്കിത്തിൽ പറഞ്ഞാൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി ട്വിറ്റർ ഒരു പോഡ്കാസ്റ്റ് ഫീച്ചറിലേക്ക് മാറിയാൽ എങ്ങനെയാകുമോ അതാണ് ക്ലബ് ഹൗസ്.
പക്ഷെ അതൊരു ട്വിറ്റർ പോലെ ഓപ്പണല്ല, ഒരു റൂമാണ്. പക്ഷെ ആ റൂമിൽ പങ്കാളികളാകാനും സാധിക്കും. എന്നാൽ ആർക്കും കയറി എന്തും പറയാമെന്നല്ല. അവിടേം കുറച്ച് കാര്യങ്ങൾ ഒക്കെയുണ്ട്.
ലൂഡോ കളിക്കുന്നവക്കറിയാം, കളിക്കാനായി നമ്മുടെ സുഹൃത്തക്കളുമായി ഒരു റൂം ക്രിയേറ്റ് ചെയ്യും. ബാക്കിയുള്ളവക്ക് ഐഡി കൊടുത്ത് അതിലേക്ക ക്ഷെണിക്കും. ഇതു അതുപോലെ തന്നെ പക്ഷെ കുറച്ചും കൂടി വലുതാണ് ഓപ്പണുമാണ്. 5000 പേരെ വരെ ഉൾപ്പെടുത്തി റൂ ക്രിയേറ്റ് ചെയ്യാം. റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റർ. ഇൻവൈറ്റ് ലഭിച്ച് റൂമിൽ പ്രവേശിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാം.
എന്നാൽ അവിടെ മാത്രമല്ല കാര്യം ഇപ്പോൾ ഒരു സെമിനാർ സംഘടിപ്പിക്കുകയായിരിക്കാം. അപ്പോൾ റൂമിൽ ആർക്കൊക്കെ സംസാരിക്കാമെന്ന് മോഡറേറ്റർക്ക് മാത്രം നിശ്ചിയിക്കാം. ബാക്കിയുള്ളവർ സ്രോതാക്കളായി തന്നെ തുടരാനെ സാധിക്കു. ഇനി നിങ്ങൾക്ക് കുറച്ച് സ്വകാര്യത വേണമെങ്കിൽ ക്ലോസ്ഡ് റൂമിനിള്ള സൗകര്യം ക്ലബ് ഹൗസിൽ ഉണ്ട്.
ശരി എന്നുവച്ചാൽ ഇവർ സംസാരിക്കുന്നതിനിടയിൽ എന്തെങ്കിലും കമന്റിടാം എന്ന് കരുതിയാൽ അതിന് സാധിക്കില്ല. ക്ലബ് ഹൗസിൽ വോയ്സ് ചാറ്റ് (ചാറ്റ് എന്ന് പറയാൻ പറ്റില്ല) സർവീസ് മാത്രമേ ഉള്ളൂ. ടെക്സ്റ്റ് മസേജുകളോ മറ്റുമൊന്നും പങ്കുവാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഈ ആപ്പിനെ ഇൻസ്റ്റന്റ് മെജേസിങ് ആപ്ലിക്കേഷൻ വിഭാഗത്തിൽ കൂട്ടാനും സാധിക്കില്ല.
ALSO READ : ClubHouse സംസാരിക്കാൻ ഒരു ഇടം, ശരിക്കും എന്താണ് ഈ ക്ലബ് ഹൗസ്?
ഇപ്പോൾ എന്തുകൊണ്ട് ക്ലബ് ഹൗസിന് ഇത്രയും പ്രചാരണം ലഭിക്കുന്നു?
സത്യത്തിൽ ക്ലബ് ഹൗസ് കഴിഞ്ഞ ലോക്ഡൗണിലാണ് അവതരിക്കപ്പെടുന്നത്. അന്ന് ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരുന്നത്. വലിയ തോതിൽ ജനപ്രീതി ലഭിച്ചപ്പോൾ ഒരു വർഷത്തിന് ശേഷം ഈ കഴിഞ്ഞ് മെയ് 21 മുതൽ ആൻഡ്രോയിഡിലും സർവീസ് തുടങ്ങി. അതിന് ശേഷമാണ് ഇപ്പോൾ വലിയതോതിൽ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. പല സംഘടനകളും ക്ലബുകളും ചർച്ചകളും നടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്.
ALSO READ : ClubHouse ൽ മലയാളികളുടെ വൻ തിരക്ക്, ആപ്പ് പണിമുടക്കി
എങ്ങനെ ക്ലബ് ഹൗസിൽ ചേരാം?
പ്ലേ സ്റ്റോറിലും ഐഒഎസിലു ആപ്പുകൾ ലഭ്യമാണ്. മൊബൈൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം. ഇൻവൈറ്റ് ലഭിക്കുന്ന ലിങ്കുകൾ അല്ലെങ്കിൽ ഐഡി വെച്ച് ഓരോ ക്ലബിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഇൻവൈറ്റ് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ വന്ന് നിൽക്കാൻ സാധിക്കും. ആ ക്ലബിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് വഴി ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...