Vodafone Idea Plan: അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് വോഡഫോൺ ഐഡിയ. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഈ പ്ലാനില്‍ കൂടുതല്‍ ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഈ പ്ലാനിനെക്കുറിച്ച് അറിയുമ്പോള്‍ ഒരു പക്ഷേ നിങ്ങളും നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കും, തീര്‍ച്ച...!
വോഡഫോൺ ഐഡിയ ഏറ്റവും വിലകുറഞ്ഞ 6 മാസത്തെ പ്ലാൻ ആണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിയ്ക്കുന്നത്. ഈ പ്ലാനിന്‍റെ വില 549 രൂപയാണ്.
വോഡഫോൺ ഐഡിയയുടെ (Vi) ഇതുവരെ 5G സേവനം ആരംഭിച്ചിട്ടില്ല, എന്നാൽ അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉപയോക്താക്കള്‍ക്ക് ഉടൻതന്നെ 5G സേവനം ലഭ്യമാകുമെന്നും കമ്പനി പറയുന്നു. അതിനിടെയാണ് കമ്പനി തന്ത്രപൂര്‍വ്വം ഒരു അടിപൊളി പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. അതായത്, കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ നേട്ടവുമായി ഉപഭോക്താക്കളെ ത്രില്ലടിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 5G യ്ക്ക് പിന്നാലെ പായുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് കമ്പനിയുടെ നീക്കം.
Vi അവതരിപ്പിക്കുന്ന 549 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. പ്ലാനിന്‍റെ പ്രത്യേകത അതിന്‍റെ വാലിഡിറ്റിയാണ്. അതായത്, വെറും 549 രൂപ മുടക്കിയാല്‍ പിന്നെ 6 മാസത്തേയ്ക്ക് റീചാര്‍ജ് ചെയ്യേണ്ടി വരില്ല. അതായത്, കൂടുതല്‍ വാലിഡിറ്റി വേണ്ടവര്‍ക്കും അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കും വേണ്ടിയാണ് ഈ പ്ലാൻ. അതായത്, ഇത് ഒരു അൺലിമിറ്റഡ് ബെനിഫിറ്റ് ഉള്ള പ്ലാന്‍ അല്ല. അതായത്, ഈ പ്ലാനില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ വോയ്‌സ് കോളിംഗ് മിനിറ്റിനും നിങ്ങളിൽ നിന്ന് ഒരു നിശ്ചിത നിരക്ക് ഈടാക്കുന്ന പ്ലാനാണിത്, കൂടാതെ 1 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനില്‍ ലഭിക്കൂ. ഈ പ്ലാനിനെക്കുറിച്ച് കൂടുതല്‍ അറിയാം...
വോഡഫോൺ ഐഡിയ 549 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയുടെ 549 രൂപയുടെ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റിയോടെയാണ് ലഭിക്കുന്നത്. ഈ പ്ലാനിൽ ആകെ 1 ജിബി ഡാറ്റയാണ് ലഭിക്കുക. അധിക ഡാറ്റ ലഭിക്കാൻ, നിങ്ങൾ ഡാറ്റ വൗച്ചറുകൾക്ക് സബ്സ്ക്രൈബ് ചെയ്യേണ്ടതുണ്ട്. ദേശീയ, പ്രാദേശിക കോളുകൾക്ക് സെക്കൻഡിന് 2.5 പൈസ നിരക്കിൽ ഈടാക്കും. പ്ലാനിൽ നിങ്ങൾക്ക് 549 രൂപയുടെ ടോക് ടൈം ലഭിക്കും.
അതായത്, രണ്ട് സിം ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ സെക്കൻഡറി സിം സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ള ഏറ്റവും മികച്ച പ്ലാനാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...