BSNL ന്റെ ഏറ്റവും വില കുറഞ്ഞ 365 ദിവസത്തെ പദ്ധതിയെക്കുറിച്ച് അറിയാം

BSNL Prepaid Plan: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടെലികോം കമ്പനികൾക്കിടയിൽ മത്സരങ്ങൾ നടക്കുകയാണ്.   എല്ലാ കമ്പനികളും ഓരോ ദിവസവും വിലകുറഞ്ഞ പ്ലാനുകളുമായിട്ടാണ് വരുന്നത്.   സർക്കാർ ടെലികോം കമ്പനിയായ BSNL ഉപഭോക്താക്കൾക്കായി 365 ദിവസത്തെ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റ ലഭിക്കും.  

Written by - Ajitha Kumari | Last Updated : May 21, 2021, 06:39 PM IST
  • ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടെലികോം കമ്പനികൾക്കിടയിൽ മത്സരങ്ങൾ നടക്കുകയാണ്.
  • BSNL ഉപഭോക്താക്കൾക്കായി 365 ദിവസത്തെ കിടിലം പദ്ധതി വാഗ്ദാനം ചെയ്യുന്നു.
  • കമ്പനിയുടെ ഈ പദ്ധതി മറ്റ് സ്വകാര്യ കമ്പനികളായ Jio, VI എന്നതിനേക്കാൾ വിലകുറഞ്ഞതാണ്.
BSNL ന്റെ ഏറ്റവും വില കുറഞ്ഞ 365 ദിവസത്തെ പദ്ധതിയെക്കുറിച്ച് അറിയാം

BSNL Prepaid Plan: ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടെലികോം കമ്പനികൾക്കിടയിൽ മത്സരങ്ങൾ നടക്കുകയാണ്.   എല്ലാ കമ്പനികളും ഓരോ ദിവസവും വിലകുറഞ്ഞ പ്ലാനുകളുമായിട്ടാണ് വരുന്നത്.   സർക്കാർ ടെലികോം കമ്പനിയായ BSNL ഉപഭോക്താക്കൾക്കായി 365 ദിവസത്തെ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റ ലഭിക്കും.

ബി‌എസ്‌എൻ‌എല്ലിന്റെ (BSNL) ഈ പദ്ധതിയുടെ പേര് PV 1,499.  ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യവും സന്ദേശങ്ങളും നൽകുന്നു.

BSNL ന്റെ 1499 രൂപയുടെ പദ്ധതി

കമ്പനിയുടെ ഈ പദ്ധതി മറ്റ് സ്വകാര്യ കമ്പനികളായ Jio, VI എന്നതിനേക്കാൾ വിലകുറഞ്ഞതാണ്.  BSNL ന്റെ ഈ പ്ലാൻ കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മികച്ചതാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 365 ദിവസത്തെ കാലാവധി ലഭിക്കും. കൂടാതെ unlimited കോളുകൾക്കൊപ്പം ദിവസവും 100 sms ഉം ലഭിക്കുന്നു.  കമ്പനിയുടെ 1,499 രൂപയുടെ ഈ പദ്ധതിയിൽ വർഷത്തിൽ 24 ജിബി ഡാറ്റ നൽകിയിട്ടുണ്ട്.

Also Read: LPG Discount: 809 രൂപയുടെ ഗാർഹിക സിലിണ്ടർ നിങ്ങൾക്ക് ലഭിക്കുന്നു വെറും 9 രൂപയ്ക്ക്, ഓഫർ മെയ് 31 വരെ മാത്രം 

Jio യുടെ 2399 രൂപയുടെ ഒരു വർഷത്തെ പ്ലാൻ

കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ജിയോയുടെ ഈ പദ്ധതി നല്ലതാണ്. കാരണം ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി 365 ദിവസമാണ്.  ഇതിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യമുണ്ട്. 

ഈ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. കൂടാതെ, my jio, jio cinema, jio tv  എന്നിവയിലേക്കുള്ള ആക്സസും ഫ്രീ ആയി ലഭ്യമാണ്.

എയർടെല്ലിന്റെ 1,498 രൂപയുടെ ഒരു വർഷത്തെ പ്ലാൻ

എയർടെല്ലിന്റെ (Airtel)  ഈ പ്ലാനിൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് ഉപയോഗിച്ച് ഒരു വർഷത്തേക്ക് 24 ജിബി ഡാറ്റ ലഭ്യമാണ്. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് ദിവസവും 100 എസ്എംഎസും ലഭിക്കും. ഇതിൽ (Airtel)  Zee5- ന്റെ സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീയായി ലഭിക്കുന്നു.

Also Read: Dark Chocolate കഴിക്കുന്നത് energy വർധിപ്പിക്കും, ഇതിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാം..

VI യുടെ 2599 രൂപയുടെ പദ്ധതി

VI അതിന്റെ 2599 രൂപ പ്ലാനിൽ 365 ദിവസത്തെ കാലാവധിയാണ് നൽകുന്നത്.  നേരത്തെ ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുമായിരുന്നു എന്നാൽ ഇപ്പോൾ ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ മാത്രമേ ലഭ്യമാകൂ. ഈ പ്ലാനിൽ കമ്പനി പരിധിയില്ലാത്ത കോളുകളുടെയും എസ്എംഎസിന്റെയും സൗകര്യവും നൽകുന്നു. 

എന്നിരുന്നാലും കമ്പനി ഇപ്പോൾ വാർഷിക പദ്ധതിയിൽ ഉപഭോക്താക്കൾക്ക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലേക്ക് ഫ്രീ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഈ വാർഷിക പ്ലാനിനൊപ്പം കമ്പനി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ വാർഷിക സബ്സ്ക്രിപ്ഷൻ ഫ്രീയായി വാഗ്ദാനം ചെയ്യുന്നുണ്ട്.  അതായത് ഉപഭോക്താക്കൾക്ക് ഈ പ്ലാനിൽ 399 രൂപയുടെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമെ കമ്പനിയുടെ മറ്റൊരു വാർഷിക പദ്ധതി 1499 രൂപയുടെതാണ്, അതിൽ കമ്പനി 24 ജിബി ഡാറ്റ നൽകുന്നു. സിം ആക്ടിവ് ആയി  നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ നല്ലതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News