Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ

ഇന്ത്യയിൽ ആകെ 3.7 റാങ്കിങ്ങിലാണ് ജിയോ എത്തിയത്. വോഡാഫോണിനെ അപേക്ഷിച്ച് നാല് മടങ്ങ് വേഗതയാണ് ഡൗണ്‍ലോഡിങ്ങിൽ ജിയോയ്ക്ക്.

Written by - Zee Malayalam News Desk | Last Updated : May 15, 2021, 02:09 PM IST
  • മറ്റ് കമ്പനികൾ നല്‍കുന്ന വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോ ഉപയോക്താക്കള്‍ക്ക് വലിയ മാര്‍ജിനിലുള്ള വേഗതയില്‍ നെറ്റ്‌വര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടുണ്ട്
  • അപ്പ്ലോഡിങ്ങ് വേഗതയിൽ വോഡാഫോണാണ് മുന്നിൽ
  • അപ്ലോഡിങ്ങിൽ ഏറ്റവും പിന്നിൽ എയർടെല്ലാണ് വേഗത 3.9 എം.ബി
Internet Speed:വേഗതയിൽ റിലയൻസ് ജിയോ മുന്നിൽ,അപ് ലോഡിങ്ങിൽ മുന്നിൽ വോഡാഫോൺ

ന്യൂഡൽഹി: ഇന്റര്‍നെറ്റ് വേഗതയിൽ റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് ജിയോ സ്പീഡിൽ ഒന്നാമതെത്തിയത്.

ഡൗണ്‍ലോഡിങ്ങ് (Download) വേഗതയിലാണ് ജിയോ ഒന്നാമത്. ഇന്ത്യയിൽ ആകെ 3.7 റാങ്കിങ്ങിലാണ് ജിയോ എത്തിയത്. വോഡാഫോണിനെ അപേക്ഷിച്ച് നാല് മടങ്ങ് വേഗതയാണ് ഡൗണ്‍ലോഡിങ്ങിൽ ജിയോയ്ക്ക്.

Also ReadBSNL കൊണ്ടുവരുന്നു മികച്ച Recharge Plan; വെറും 94 രൂപയ്ക്ക് ഫ്രീ കോളിംഗും ഒപ്പം 90 ദിവസത്തെ കാലാവധിയും! 

20.1 എം.ബി സ്പീഡാണ് നിലവിൽ ജിയോയ്ക്ക് ഡൗണ്‍ലോഡിങ്ങിന്  ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള വോഡാഫോണിനേക്കാൾ മൂന്ന് മടങ്ങ് വേഗതയുണ്ടെന്നാണ് കണക്ക്. നഷ്ടത്തിനെ തുടർന്ന് ഐഡിയുമായി ചേർന്ന് നിലവിൽ വോഡാഫോൺ ഐഡിയ ലിമിറ്റഡായാണ് പ്രവർത്തിക്കുന്നത്.

മറ്റ് ടെലിക്കോം കമ്പനികൾ നല്‍കുന്ന വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ ജിയോ ഉപയോക്താക്കള്‍ക്ക് വലിയ മാര്‍ജിനിലുള്ള വേഗതയില്‍ നെറ്റ്‌വര്‍ക്ക് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. വോഡഫോണ്‍, ഐഡിയ എന്നിവ ലയിച്ച്‌ വി.ഐ ആയി മാറിയിട്ടുണ്ടെങ്കിലും ട്രായ് റിപ്പോര്‍ട്ട് ഇപ്പോഴും വോഡാഫോണ്‍, ഐഡിയ എന്നിവ പ്രത്യേകമായിട്ടാണ് കണക്കാകുന്നത്.

ALSO READ: Snapdragon 865 SoC യുമായി Samsung Galaxy S20 FE 4G എത്തി; എന്താണ് പ്രത്യേകത? ഇന്ത്യയിൽ ഉടനെത്തുമോ?

അപ്പ്ലോഡിങ്ങ് വേഗതയിൽ വോഡാഫോണാണ് മുന്നിൽ 6.7 എം.ബിയാണ് സ്പീഡ്. ഐഡിയ 6.1 സ്പീഡും,ജിയോ 4.2 സ്പീഡുമാണ്. ഏറ്റവും പിന്നിൽ എയർടെല്ലാണ് വേഗത 3.9 എം.ബി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News