BSNL Broadband: വെറും 329 രൂപക്ക് പ്രതിമാസം 1000GB, ബിഎസ്എൻഎൽ ഞെട്ടിച്ചു കളഞ്ഞു

Bsnl Broad Band Plans: ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് മറ്റൊരു സൗജന്യ ആനുകൂല്യം ലഭിക്കുന്നു. ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ഇതിൽ ലഭ്യമാക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 12:51 PM IST
  • 499 രൂപയുടെ പ്ലാനാണ് എയർടെല്ലിന്റെ ഏറ്റവും താങ്ങാനാവുന്ന പ്ലാനായി കമ്പനി ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്
  • ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് മറ്റൊരു സൗജന്യ ആനുകൂല്യം ലഭിക്കുന്നു
  • ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ഇതിൽ ലഭ്യമാക്കുന്നുണ്ട്
BSNL Broadband: വെറും 329 രൂപക്ക് പ്രതിമാസം 1000GB, ബിഎസ്എൻഎൽ ഞെട്ടിച്ചു കളഞ്ഞു

നിങ്ങൾ ബ്രോഡ്‌ബാൻഡ് കണക്ഷൻ ലഭിക്കാൻ പദ്ധതിയിടുകയാണോ, എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. സർക്കാർ കമ്പനിയായ ബിഎസ്എൻഎൽ വളരെ വിലകുറഞ്ഞ പ്ലാൻ തങ്ങളുടെ ബ്രോഡ്ബാൻറ് ഉപഭോക്താക്കൾക്ക് നൽകുന്നു. 329 രൂപക്കാണ് പ്ലാൻ. പ്ലാനിലെ ആനുകൂല്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

BSNL-ന്റെ ഏറ്റവും കുറഞ്ഞ പ്ലാൻ

കമ്പനിയുടെ ഏറ്റവും ലാഭകരമായ പ്ലാനാണിത് 329 രൂപക്ക് 1TB (1000GB) പ്രതിമാസ ഡാറ്റയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് 20 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് ബിഎസ്എൻഎൽ നൽകുന്നത്. പ്രതിമാസ ഡാറ്റ അവസാനിക്കുമ്പോൾ, ഇന്റർനെറ്റ് വേഗത 4 Mbps ആയി കുറയും.

ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് മറ്റൊരു സൗജന്യ ആനുകൂല്യം ലഭിക്കുന്നു. ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ഇതിൽ ലഭ്യമാക്കുന്നുണ്ട്. ഫിക്സഡ് ലൈനിനായി നിങ്ങൾ പണമൊന്നും നൽകേണ്ടതില്ല എന്നാണ് ഇതിനർത്ഥം. ഇതിൽ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കും.

എയർടെൽ-ജിയോ പ്ലാനുകളിൽ നിന്നുള്ള കടുത്ത മത്സരം

 499 രൂപയുടെ പ്ലാനാണ് എയർടെല്ലിന്റെ ഏറ്റവും താങ്ങാനാവുന്ന പ്ലാനായി കമ്പനി ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 40 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് ഉൾപ്പെടെ അൺലിമിറ്റഡ് ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ 3300GB വരെ ലഭിക്കും. ഇതിന് പുറമെ അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. ജിയോയുടെ പ്ലാനിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ പ്ലാൻ 399 രൂപയാണ്. അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഇതിൽ നൽകുന്നുണ്ട്. ഇതോടൊപ്പം 30 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും നൽകുന്നുണ്ട്.

വെറും 22 രൂപയുടെ റീചാർജ്! വാലിഡിറ്റി 90 ദിവസം, അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ!!

കുറഞ്ഞ ചെലവിൽ ദീർഘകാലത്തേക്ക് സിം കാർഡുകൾ സജീവമായി നിലനിർത്താൻ ദീർഘകാല പ്ലാനുകൾ തിരഞ്ഞെടുക്കുന്ന  സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുണ്ട്. ഒറ്റയടിക്ക് 2 മുതൽ 3 മാസം വരെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന അത്തരം പ്ലാനുകൾ അവയുടെ വിലയും കുറവാണ്, നിങ്ങൾ അത്തരം റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, BSNL അത്തരമൊരു അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്.
 
വെറും 50 രൂപയ്ക്ക് ഏറെ ആനുകൂല്യങ്ങളുമായി BSNL ഇതിനോടകം പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. ഈ പ്ലാന്‍ വഴി ലഭ്യമായ ആനുകൂല്യങ്ങൾ അതിന്‍റെ വിലയേക്കാൾ വളരെ കൂടുതലാണ്. ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് എന്നിവയ്‌ക്കായി സിം കാർഡ് സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഈ പ്ലാൻ മികച്ചതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News