Apple Music | മൂന്ന് മാസത്തെ സൗജന്യ ട്രയൽ ഇനിയില്ല, ആപ്പിൾ മ്യൂസിക് സൗജന്യ ട്രയൽ കാലാവധി കുറച്ചു

എയർപോഡുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നവർക്ക് ഇപ്പോഴും ആറ് മാസം ലഭിക്കുമെങ്കിലും പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിന് പകരം ഒരു മാസത്തെ സൗജന്യ ട്രയൽ മാത്രമെ ഇനി ലഭിക്കൂ. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 08:05 PM IST
  • എയർപോഡുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നവർക്ക് ഇപ്പോഴും ആറ് മാസം ലഭിക്കും.
  • പുതിയ ഉപയോക്താക്കൾക്ക് ഒരു മാസത്തെ സൗജന്യ ട്രയൽ മാത്രമെ ഇനി ലഭിക്കൂ.
  • Apple Music-ന്റെ ഔദ്യോഗിക സൈറ്റിൽ നിബന്ധനകളും വ്യവസ്ഥകളും ഇപ്പോൾ ഇതിനെ കുറിച്ച് പരാമർശിക്കുന്നില്ല.
Apple Music | മൂന്ന് മാസത്തെ സൗജന്യ ട്രയൽ ഇനിയില്ല, ആപ്പിൾ മ്യൂസിക് സൗജന്യ ട്രയൽ കാലാവധി കുറച്ചു

സാൻഫ്രാൻസിസ്കോ: ടെക് ഭീമനായ ആപ്പിൾ പുതിയ വരിക്കാർക്കുള്ള ആപ്പിൾ മ്യൂസിക്കിന്റെ സൗജന്യ ട്രയൽ കാലയളവ് കുറച്ചതായി റിപ്പോർട്ട്. മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായാണ് Apple Music സൗജന്യ ട്രയൽ കാലാവധി ചുരുക്കുന്നത്. 

എയർപോഡുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നവർക്ക് ഇപ്പോഴും ആറ് മാസം ലഭിക്കുമെങ്കിലും പുതിയ ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിന് പകരം ഒരു മാസത്തെ സൗജന്യ ട്രയൽ മാത്രമെ ഇനി ലഭിക്കൂ. Apple Music-ന്റെ ഔദ്യോഗിക സൈറ്റിലെ നിബന്ധനകളും വ്യവസ്ഥകളും ഇപ്പോൾ ഇതിനെ കുറിച്ച് പരാമർശിക്കുന്നില്ല. 

Also Read: Google| ഒരു ബിഹാറുകാരൻ പയ്യൻ ഗൂഗിൾ ഹാക്ക് ചെയ്തോ? ഗൂഗിളിൽ അവന് ജോലി ലഭിച്ചോ? സത്യം എന്താണ്

എന്നാൽ 2022 ജനുവരി വരെ, ബാനർ തലക്കെട്ട് "3 മാസം ആസ്വദിക്കൂ" (Enjoy 3 months on Us) എന്നായിരുന്നു, അത് ഇപ്പോൾ "നിങ്ങളുടെ സൗജന്യ ട്രയൽ ഇന്ന് ആരംഭിക്കൂ" (Start your free trial today) എന്നായി.

Also Read: Noise Smartwatch | കോളിംഗ് ഫീച്ചറുമായി നോയ്സിന്റെ പുതിയ സ്മാർട്ട് വാച്ച്, മറ്റ് പ്രത്യേകതകൾ അറിയാം

ട്രയലിനായി സൈൻ അപ്പ് ചെയ്യാൻ ക്ലിക്ക് ചെയ്യുന്ന പുതിയ ഉപയോക്താക്കൾക്ക് "ഒരു മാസം സൗജന്യം, തുടർന്ന് $9.99/മാസം" ലഭിക്കുന്നതായി ഇപ്പോൾ അറിയിക്കുന്നു. ആപ്പിൾ ഹെഡ്‌ഫോണുകൾ വാങ്ങുന്നവർക്കായി ഓഫറുകൾ നീട്ടിയത് ഒഴിച്ചാൽ, 2015-ൽ ആരംഭിച്ചത് മുതൽ ആപ്പിൾ മ്യൂസിക് മൂന്ന് മാസത്തെ സൗജന്യ ട്രയലാണ് നൽകിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News