Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

യുഎസിൽ മാത്രമാണ് ഈ സൗകര്യമ നിലവിൽ ആപ്പിൾ സജ്ജമാക്കിയിരിക്കുന്നത്. താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം ആപ്പിൾ ഏർപ്പടാക്കുമെന്ന് കമ്പിനി അറിയിച്ചിട്ടുമുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 11:58 AM IST
  • യുഎസിൽ മാത്രമാണ് ഈ സൗകര്യമ നിലവിൽ ആപ്പിൾ സജ്ജമാക്കിയിരിക്കുന്നത്.
  • താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം ആപ്പിൾ ഏർപ്പടാക്കുമെന്ന് കമ്പിനി അറിയിച്ചിട്ടുമുണ്ട്.
  • യുഎസിലെ ഏകദേശം 20,000 കേന്ദ്രങ്ങളുടെ വിവരങ്ങൾ ആപ്പിളിന്റെ മാപ്പിലുടെ ലഭിക്കുന്നത്.
  • വരും ദിവസങ്ങൾ കൂടുതൽ കേന്ദ്രങ്ങളുടെ വിവരങ്ങളും ചേർക്കുമെന്ന് ആപ്പിൾ അറിയിച്ചു
Apple Map ന്റെ പുതിയ അപ്ഡേറ്റിൽ നിങ്ങളുടെ സമീപത്തുള്ള Covid Vaccination കേന്ദ്രം എവിടെയാണെന്ന് കാണിച്ച് തരും

Washington DC : Apple Map ൽ പുതിയ അപഡേറ്റുമായി iOS. നിങ്ങളുടെ സമീപത്തെ Covid Vaccination കേന്ദ്രങ്ങൾ ഏതെല്ലാമാണെന്ന് ആപ്പിൽ മാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ അറിയാൻ സാധിക്കും. വാക്സിൻ കേന്ദ്രം കൂടാതെ ഓരോ കേന്ദ്രത്തിലെ പ്രഥമിക സൗകര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും സാധിക്കും.

യുഎസിൽ മാത്രമാണ് ഈ സൗകര്യമ നിലവിൽ ആപ്പിൾ സജ്ജമാക്കിയിരിക്കുന്നത്. താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം ആപ്പിൾ ഏർപ്പടാക്കുമെന്ന് കമ്പിനി അറിയിച്ചിട്ടുമുണ്ട്. യുഎസിലെ ഏകദേശം 20,000 കേന്ദ്രങ്ങളുടെ വിവരങ്ങൾ ആപ്പിളിന്റെ മാപ്പിലുടെ ലഭിക്കുന്നത്. വരും ദിവസങ്ങൾ കൂടുതൽ കേന്ദ്രങ്ങളുടെ വിവരങ്ങളും ചേർക്കുമെന്ന് ആപ്പിൾ അറിയിച്ചു

ALSO READ : Kia EV6: സ്റ്റൈലിഷ് ലുക്കിൽ ഒരു ഇലക്ട്രിക് കാർ അല്ല,എസ്.യു.വി തന്നെ

അപ്ഡേറ്റ് ചെയ്തതിന് ശേഷം മാത്രം ഈ സൗകര്യം ലഭ്യമാകൂ. ആപ്പിൾ മാപ്പിൽ പ്രവേശിച്ചതിന് ശേഷം സേർച്ചിൽ കോവിജ് 19 വാക്സിൻ ടാപ് ചെയ്യുക. എന്നിട്ട് ഫൈൻഡ് നിയർബൈ എന്ന ഓപ്ഷനും കൊടുത്താൽ ഏറ്റവും സമീപമുള്ള വാക്സിൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.

കൂടുൽ വിവരങ്ങൾക്കായി ആപ്പിളിന്റെ എഐ വോയിസ് അസിസ്റ്റന്റായ സിരിയോട് ചോദിച്ചാൽ വാക്സിൻ കേന്ദ്രത്തിന്റെ പൂർണ വിവരങ്ങൾ അറിയിക്കുകയും ചെയ്യും.

ALSO READ : Samsung Galaxy M12 പുത്തൻ സവിശേഷതകളോടെ വീണ്ടും എത്തുന്നു; പ്രത്യേകതകൾ എന്തൊക്കെ?

എല്ലാ കോവിഡ് വാക്സിൻ കേന്ദ്രത്തിന്റെ വിവരങ്ങളായ കാർ പാർക്കിങ്, പ്രവർത്തന സമയം, വിലാസം, ബന്ധപ്പെടാനുള്ള നമ്പറുകൾ അവരുടെ ഔദ്യോ​ഗിക വെബ്സൈറ്റ് തുടങ്ങിയവയെല്ലാ ലഭ്യമാകുന്നതാണ്. അതിലൂടെ വെബ്സ്റ്റിൽ കയറി അവിടുത്തെ സൗകര്യങ്ങളും വാക്സിൻ സ്വീകരിക്കുന്നതിനായി ബുക്ക് ചെയ്യാനും സാധിക്കും.

ALSO READ : ആധാർ കാർഡ് ഇനി മുതൽ എടിഎം കാർഡ് വലുപ്പത്തിൽ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം?

അതേസമയം ​ഗൂ​ഗിൾ ഈ സംവിധാനം നേരത്തെ തന്നെ അവരുടെ ​ഗൂ​ഗിൾ മാപ്പിൽ ഈ സംവിധാനം സജ്ജമാക്കിട്ടുണ്ടായുരുന്നു. കോവിഡ് വാക്സിൻ പല രാജ്യത്ത് നൽകാൻ തുടങ്ങിയപ്പോൾ തന്നെ ജനുവരിയിൽ തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News