Itel A23 Jio Black| 178 രൂപക്ക് ഒരു സ്മാർട്ട് ഫോൺ വേണോ? ഒാപ്ഷനുണ്ട്

178 രൂപക്ക് നിങ്ങൾക്ക് ഒരു സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 3,799 രൂപയുടേതാണ് ഫോൺ

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 12:34 PM IST
  • Itel A23 Jio Black ആണ് ഇ.എം.ഐ ഒാപ്ഷനിൽ ജിയോ ലഭ്യമാക്കുന്നത്
  • 12.7 സെ.മി വലുപ്പത്തിലെ അഞ്ച് ഇഞ്ച് ഡി.സ്പ്ലെയോട് കൂടിയ ഫോൺ
  • 1ജിബി റാം പെർഫോമൻസും 8 ജി.ബി ഇൻറേണൽ മെമ്മറിയുമുണ്ട്.
Itel A23 Jio Black| 178 രൂപക്ക് ഒരു സ്മാർട്ട് ഫോൺ വേണോ? ഒാപ്ഷനുണ്ട്

മുംബൈ: ഇത് സ്മാർട്ട് ഫോൺ യുഗമാണ് അപ്പോൾ പിന്നെ സ്വന്തമായി ഒരു ഫോൺ വാങ്ങിക്കുക എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ പെട്ടെന്ന് കയ്യിൽ എടുക്കാൻ അത്രയും പൈസയും ഉണ്ടാവില്ല.

അവിടെയാണ് നിങ്ങൾക്കായി ജിയോ ഒരു ഒാപ്ഷൻ നൽകുന്നത്. 178 രൂപക്ക് നിങ്ങൾക്ക് ഒരു സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 3,799 രൂപയുടേതാണ് ഫോൺ. എന്നാൽ ജിയോ വെബ്സൈറ്റിൽ നിന്നോ, സ്റ്റോറിൽ നിന്നോ വാങ്ങിച്ചാൽ പുതിയ ഇ-എം.ഐ ഒാപ്ഷൻ വഴി നിങ്ങൾക്ക് ഫോൺ ലഭ്യമാവും.

ALSO READ:  Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു

Itel A23 Jio Black ആണ് ഇ.എം.ഐ ഒാപ്ഷനിൽ ജിയോ ലഭ്യമാക്കുന്നത്. 12.7 സെ.മി വലുപ്പത്തിലെ അഞ്ച് ഇഞ്ച് ഡി.സ്പ്ലെയോട് കൂടിയ ഫോണിന് 1ജിബി റാം പെർഫോമൻസും 8 ജി.ബി ഇൻറേണൽ മെമ്മറിയുമുണ്ട്.

ALSO READ: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ

2MP Rear Camera, VGA Front Camera യുമാണ് ഫോണിനുള്ളത്. 4,999 രൂപയുടെ ഫോൺ ജിയോ ഉപഭോക്താക്കൾക്ക് 3,799 രൂപക്കാണ് കമ്പനി നൽകുന്നത്. വെബ്സൈറ്റ് വഴി ഫോൺ ബുക്ക് ചെയ്യാം. ജിയോയുടെ നിയമങ്ങൾക്കും,മാനദണ്ഡങ്ങൾക്കും  വിധേയമായിരിക്കും വിൽപ്പന. നിലവിൽ ക്രെഡിറ്റ് കാർഡ് ഇ.എം.ഐ ആണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News