ന്യൂഡൽഹി: ഇന്ത്യയിലെ 70 ലക്ഷം ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ചോർത്തിയെന്ന് റിപ്പോർട്ട്. കാർഡുടമയുടെ പേര് മാത്രമല്ല മൊബൈൽ നമ്പർ, ഈമെയിൽ ഐഡി, വരുമാന വിവരങ്ങൾ, പാൻ കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഡാർക്ക് വെബിൽ ചോർന്നത്. വിവരങ്ങളടങ്ങിയ രേഖകളുടെ ഗൂഗിൾ ഡ്രൈവ് ലിങ്ക് മാസങ്ങളായി ഡാർക്ക് വെബിലുണ്ടായിരുന്നയെന്ന് ഇന്റനെറ്റ് സുരക്ഷ ഗവേഷകർ അറിയിച്ചു.
ഏകേദശം 2 ജിബിയോളം വലുപ്പമുള്ള വിവരങ്ങളാണ് ചോർന്നത്. 2010നും 2019നും ഇടയിലുള്ള ഡേറ്റകളാണ് ചോർന്നിരിക്കുന്നത്. ഇവ സൈബർ കുറ്റകൃത്യങ്ങൾക്ക് (Cyber Crime) സഹായകമായതാണെന്നും വിദഗ്ധർ പറഞ്ഞു. എന്നാൽ ചോർന്ന് ഡേറ്റകളിൽ കാർഡ് നമ്പറോ, മറ്റ് ബാങ്ക് വിവരങ്ങളോ ഉൾപ്പെടുത്തിട്ടില്ല.
Also Read: ഇന്ത്യയെ കണ്ടു പഠിക്കൂ, വാനോളം പുകഴ്ത്തി Bill Gates
ബാങ്കുകൾ കാർഡ് നൽകാൻ ഏർപ്പെടുത്തുന്ന തേർഡ് പാർട്ടി ആളക്കാരിൽ നിന്ന് വിവരങ്ങൾ ചോർന്നിരിക്കാമെന്ന് വിദഗ്ധർ അനുമാനിക്കുന്നത്. ഇതിൽ എറ്റവും പ്രധാനമായത് 5 ലക്ഷം പേരുടെ പാൻ (PAN Card) വിവരങ്ങളും ചോർന്നിട്ടുണ്ട്. എല്ലാ രേഖകൾ കൃത്യമായി ഉണ്ടൊയെന്ന് ഉറപ്പില്ലെങ്കിലും, കാർഡുടമകളുടെ ഡേറ്റ പരിശോധിച്ചപ്പോൾ എല്ലാം കൃത്യമാണെന്ന് കണ്ടെത്തിട്ടുമുണ്ട്.
Also Read: വെറും 500 രൂപ മാത്രം നിക്ഷേപമുള്ള ഈ 5 സ്കീമുകൾ നിങ്ങളെ സമ്പന്നരാക്കും
ഇത് ആദ്യമായിട്ടല്ലെ ഇത്രയും പ്രധാനപ്പെട്ട സ്വകാര്യ വിവരങ്ങൾ ചോരുന്നത്. ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ബെബ്സൈറ്റ് ഡേറ്റയും ഇതുപോലെ ഡാർക്ക് വെബ്ബിൽ (Dark Web) പരസ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 13 ലക്ഷം ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കളുടെ വിവരങ്ങളും ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy